ആദ്യം ദിനം തന്നെ ബൗളര്‍മാരുടെ കാല് തകര്‍ക്കുന്ന മരണക്കുഴികള്‍, എന്തൊരു മര്യാദയില്ലായിമ!

അജ്മല്‍ നിഷാദ്

ഹോം ഗ്രൗണ്ട് ആനുകൂല്യങ്ങള്‍ ഉള്ളവര്‍ തങ്ങള്‍ക്ക് അനുകൂല്യമായി പിച് ഒരുക്കുക എന്നത് ഇന്നും ഇന്നലെയും തുടങ്ങിയത് അല്ല. ഇന്ത്യ ഇംഗ്ലണ്ടിലും ഓസ്‌ട്രേലിയയിലും ഒക്കെ പോകുമ്പോ പേസ് സ്വിങ് ഒക്കെയുള്ള പിച് ഒരുക്കി ആകും അവര്‍ ഇന്ത്യയെ കാത്തിരിക്കുക.. അവരൊക്കെ ഇന്ത്യയിലേക് വരുമ്പോ സ്പിന്‍ വികറ്റ് ഒരുക്കിയും നമ്മള്‍ കാത്തിരിക്കും

പക്ഷെ ഇന്നല തുടങ്ങിയ ഇന്ത്യ ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റിന്റെ പിച് ബൗളേര്‍മാര്‍ക്ക് പ്രത്യേകിച്ച് ഫാസ്റ്റ് ബൗളേഴ്സിന് പരിക്ക് പറ്റാന്‍ വളരെ സാധ്യതയുള്ളൊരു പിച് ആണെന്ന് ഞാന്‍ പറഞ്ഞാല്‍ രാജ്യ സ്‌നേഹം മൂത്തു നില്‍ക്കുന്ന കുറച്ചു പേര് കുറച്ചു ഡയലോഗ് ആയി വരും. അതില്‍ ചിലതൊക്കെ ഇങ്ങനെ ആയിരിക്കും

(1) ഇമ്മാതിരി സ്പിന്‍ പിച്ചില്‍ ഫാസ്റ്റ് ബൗളേര്‍മാരെ കൊണ്ടിറങ്ങേണ്ട വല്ല കാര്യമുണ്ടോ (അങ്ങനെ പറയുന്നവന്മാര്‍ക്ക് നമ്മുടെ ഫാസ്റ്റ് ബൗളേര്‍മാര്‍ക്കും പരിക്ക് പറ്റാന്‍ സാധ്യത ഉണ്ട് എന്നത് ഇവര്‍ അങ്ങ് മറക്കുന്നു )

2) അവന്മാര്‍ക് പശുവിനെ പുല്ലു തീറ്റിക്കുന്ന പിച് ഉണ്ടാക്കാമെങ്കില്‍ നമുക്കും സ്പിന്‍ പിച് ഒരുക്കം ( ഏത് തരാം പിച് ഉണ്ടാകുക എന്നതും ബൗളേര്‍മാര്‍ക്ക് ലാന്‍ഡിംഗ് ചെയ്യാന്‍ ആദ്യ ദിനം തന്നെ ബുദ്ധിമുട്ടുള്ള നിലവാരം തീരെയില്ലാത്ത പിച് ഒരുക്കുന്നതും തമ്മില്‍ വ്യത്യാസം ആണ്. ഈ പറയുന്ന പുല്ലു തീറ്റിക്കുന്ന പിച്ചില്‍ നമ്മുടെ ഫാസ്റ്റ് ബൗളേര്‍മാര്‍ ആയലും സ്പിനെര്‍ ആയാലും ആദ്യ ദിനം തന്നെ കുഴിയില്‍ ചവിട്ടി മറിഞ്ഞു വീഴുനത് ഞാന്‍ കണ്ടിട്ടില്ല. ഇവിടെ അത് കണ്ടു )

3) ബോഡി ലൈനില്‍ ബോള്‍ എറിഞ്ഞു കളിച്ചപ്പോ മിണ്ടാതെ ഇരുന്നവര്‍ മറിഞ്ഞു വീഴുമ്പോള്‍ മിണ്ടുന്നതു എന്തിനു. (ബോഡി ലൈനില്‍ വരുന്ന പന്ത് കളിക്കാന്‍ കൂടെയാ ബാറ്റ് തന്നേക്കുന്നത്. അത് പോലെ അല്ല ആദ്യ ദിനം തന്നെ തെന്നി വീഴുന്ന പിച് ഉണ്ടാക്കി വെച്ച് കളിക്കാന്‍ വരുന്നത് )

ഇനി ഞാന്‍ ഇവിടെ പറഞ്ഞത് ഒക്കെ കേവലം മോശം ന്യായം ആണെന്ന് തോന്നുന്നവര്‍ക് മുന്നില്‍ രണ്ട് മൂന്ന് കാര്യം കൂടി പറയാം

1)ആദ്യ ദിനം തന്നെ കളി നടന്നു കൊണ്ടിരിക്കുന്നതിന്റെ ഇടയില്‍ രണ്ട് തവണ ലാന്‍ഡ് ചെയ്യുന്നിടം നിലം തല്ലി പോലൊരു സാധനം കൊണ്ടു വന്നു അടിച്ചു ഉറപ്പിക്കുന്നത് കാണിച്ചിരുന്നു. അതില്‍ ഒരു തവണ ബ്രോഡിനു കണ്ട്രോള്‍ കിട്ടാതെ ആയപ്പോള്‍ ആണ് എന്ന് തോന്നുന്നു

2) ഗ്രൗണ്ടില്‍ അന്‍ഡേഴ്‌സണ്‍ & സ്റ്റോക്‌സ് ഉരുണ്ട് വീണത് റിപ്ലൈ കാണിച്ചപ്പോള്‍ കമന്ററി പാനലില്‍ ഇരുന്നവര്‍ തന്നെ പിച്ചിന്റെ ലാന്‍ഡ് ചെയ്യുന്നിടത്തെ നിലവാരം പറഞ്ഞിരുന്നു. അത് മാത്രം അല്ല ഓടി വന്നു ലാന്‍ഡ് ചെയുന്നതിനിടയില്‍ കണ്ട്രോള്‍ നഷ്ടം ആയി സ്റ്റോക്‌സിന്റെ കൈയില്‍ നിന്ന് ബോള്‍ താഴെ വീയുന്ന ഒരു സന്ദര്‍ഭം ഉണ്ടായിരുന്നു

3) ഇതിനെല്ലാം പുറമെ ഓരോ ബോള്‍ എറിഞ്ഞിട്ടും വന്നു ലാന്‍ഡ് ചെയ്യുന്നിടം ശരിയാകുന്ന ഇംഗ്ലീഷ് ഫാസ്റ്റ് ബൗളേഴ്സിനെ കണ്ടു സഹതാപം തോന്നിയിട്ട് ആണോ എന്നറിയില്ല അവര്‍ക്ക് വേണ്ടി ലാന്‍ഡ് ചെയ്യുന്നിടം ബാറ്റും കാലും വെച്ചു സെറ്റ് ചെയ്തു ഇട്ടു കൊടുക്കുന്ന ഇന്ത്യന്‍ ക്യാപ്റ്റന്‍ കോഹ്ലിയെയും കാണാമായിരുന്നു

ഇത്രയൊക്കെ സംഭവിച്ചത് കളി തുടങ്ങി നാലാമത്തെയോ അഞ്ചാമത്തെയോ ദിവസം അല്ല എന്നത് ആണ് ഏറ്റവും വലിയ കോമഡി. ഇത്രയും നിലവാരം കുറഞ്ഞ പിച് ഒരുക്കിയാല്‍ അത് സ്പിന്നിന് പോലും ലാന്‍ഡ് ചെയുമ്പോള്‍ ചില ബുദ്ധിമുട്ട് ഉണ്ടാകും. അപ്പോള്‍ നന്നായി റണ്‍ അപ്പ് ചെയ്തു എറിയുന്ന ഫാസ്റ്റ് ബൗളേഴ്സിന്റെ കാര്യം പറയണോ.

സ്പിന്‍ പിച് ഒരുകുന്നതും നിലവാരം തീരെയില്ലാത്ത ഇമ്മാതിരി പിച് ഒരുകുന്നതും തമ്മില്‍ വ്യത്യാസം ഉണ്ട് എന്ന് തന്നെ കരുതുന്നു. ബൗളേഴ്സിന് മര്യാദക് എറിയാന്‍ പോലും പറ്റാത്ത പിച് ഒരുക്കിയിട്ട് കളിക്കാന്‍ വിളിക്കുന്നതിലും വലിയ മര്യാദയില്ലായിമ എന്താണുള്ളത്

കടപ്പാട്: സ്‌പോട്‌സ് പാരഡൈസോ ക്ലബ്

 

You Might Also Like