ലോകകപ്പ് റണ്ണേഴ്‌സ് അപ്പായപ്പോള്‍ സമ്മാനത്തുക നല്‍കാതെ ബിസിസിഐ പറ്റിച്ചു, കൊടുംക്രൂരത

ട്വന്റി-20 ലോകകപ്പില്‍ റണ്ണേഴ്‌സ് അപ്പായ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിനുള്ള സമ്മാനത്തുക ബിസിസിഐ വിതരണം ചെയ്തില്ലെന്ന് ആരോപണം. കഴിഞ്ഞ വര്‍ഷം ലഭിച്ച തുകയാണ് ബിസിസിഐ ഇതുവരെ നല്‍കാത്തതെന്നും ബ്രിട്ടീഷ് മാധ്യമമായ ദ ടെലഗ്രാഫിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
നവംബറിലാണ് തങ്ങളുടെ അക്കൗണ്ടിലേക്ക് ഐസിസി പണം കൈമാറിയതെന്നും കോവിഡ് മൂലം ബിസിസിഐ ആസ്ഥാനം അടഞ്ഞു കിടക്കുന്നതിനാലാണ് തുക കൈമാറ്റം വൈകുന്നതെന്ന് ബിസിസിഐ വ്യക്തമാക്കി. എന്നാല്‍ ആരോപണത്തില്‍ ഐസിസി ഇതുവരെ പ്രതികരിച്ചിട്ടില്ല.
അഞ്ച് ലക്ഷം ഡോളറാണ് സമ്മാനത്തുക. ഈ പണം ബിസിസിഐയുടെ അക്കൗണ്ടിലേക്കാണ് എത്തുക. ഇക്കാര്യത്തില്‍ താരങ്ങള്‍ ആരും പരസ്യമായി പരാതി പറഞ്ഞിട്ടില്ല. ഇതിനിടെയാണ് ടെലഗ്രാഫ് താരങ്ങള്‍ക്ക് പണം ലഭിച്ചില്ലെന്ന റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
കഴിഞ്ഞ വര്‍ഷം ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളിലായി ഓസ്‌ട്രേലിയയിലാണ് വനിതാ ട്വന്റി-20 ലോകകപ്പ് നടന്നത്. ഹര്‍മന്‍പ്രീത് കൗറിന്റെ ക്യാപ്റ്റന്‍സിയില്‍ കളിച്ച ഇന്ത്യ ഫൈനലില്‍ ഓസ്‌ട്രേലിയയോട് തോല്‍ക്കുകയായിരുന്നു.