ഭരതിനെ വിശ്വസിക്കാതെ ബിസിസിഐ, പുതിയ വിക്കറ്റ് കീപ്പറെ അവതരിപ്പിക്കുന്നു

ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ കെഎല്‍ രാഹുലാണ് ഇന്ത്യയുടെ വിക്കറ്റ് കീപ്പറായത്. പ്ലെയിംഗ് ഇലവനില്‍ ഇഷാന്‍ കിഷന്‍ കളിച്ചിട്ടും കീപ്പറായി ടീം മാനേജുമെന്റ് പരിഗണിച്ചത് കെഎല്‍ രാഹുലിനെയായിരുന്നു. ഇത് ക്രിക്കറ്റ് ആരാധകരെ അമ്പരപ്പിച്ചിരുന്നു.

ഇപ്പോഴിതാ ടീം ഇന്ത്യ എന്തുകൊണ്ടാണ് ഇത്തരമൊരു പരീക്ഷണം നടത്തിയതെന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ മുന്‍നിര്‍ത്തിയുള്ള ടീം ഇന്ത്യ ഇത്തരമൊരു നീക്കം നടത്തിയതെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ ലോകടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ആയി കെഎല്‍ രാഹുലിനെ തന്നെ പരിഗണിക്കുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്.

ഓവലില്‍ ജൂണ്‍ ഏഴിനാണ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ആരംഭിക്കുന്നത് എങ്കിലും ബിസിസിഐ ഇപ്പോഴേ തയ്യാറെടുപ്പുകള്‍ തുടങ്ങിക്കഴിഞ്ഞു. മൂന്ന് ദിന പരിശീലന മത്സരം ഇംഗ്ലണ്ടില്‍ ഫൈനലിന് മുമ്പ് നടത്താന്‍ ബിസിസിഐ ശ്രമിക്കുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ട്.

ലോകകപ്പ് ഫൈനലിന് മുമ്പ് ശ്രേയസ് അയ്യര്‍ ഫിറ്റ്നസ് വീണ്ടെടുത്തില്ലെങ്കില്‍ സൂര്യകുമാര്‍ യാദവിനെ ഇലവനിലേക്ക് പരിഗണിക്കാനും ബിസിസിഐ ആലോചിക്കുന്നു. ഓള്‍റൗണ്ടര്‍ അക്സര്‍ പട്ടേലാണ് പ്ലേയിംഗ് ഇലവനിനായി മത്സരിക്കുന്ന മറ്റൊരു താരം. രാഹുല്‍ കീപ്പറാകുമോ എന്ന കാര്യത്തില്‍ തീരുമാനം ഐപിഎല്ലിലെ പ്രകടനം അനുസരിച്ചാവും തീരുമാനിക്കുക. എന്നാല്‍ മുമ്പ് ടെസ്റ്റില്‍ വിക്കറ്റ് കീപ്പിംഗ് ചെയ്തുള്ള പരിചയം കെ എല്‍ രാഹുലിനില്ല.

‘കെ എല്‍ രാഹുലിനെ വിക്കറ്റ് കീപ്പറാക്കിയാല്‍ ടീം കോംബിനേഷന്‍ കൂടുതല്‍ സന്തുലിതമാക്കാന്‍ കഴിയും. ഒരു അധിക ബാറ്ററെയോ ബൗളറേയോ ഉള്‍ക്കൊള്ളിക്കാനാകും. എന്നാല്‍ ഇതെല്ലാം ഐപിഎല്ലിലെ പ്രകടനം അനുസരിച്ചിരിക്കും. സ്‌ക്വാഡ് പ്രഖ്യാപനത്തോട് അനുബന്ധിച്ച് അന്തിമ തീരുമാനം കൈക്കൊള്ളും. എങ്കിലും ഭരത് സ്‌ക്വാഡിനൊപ്പമുണ്ടാകും. അദേഹത്തിന് വലിയ മാച്ചുകളുടെ പരിചയം ആവശ്യമാണ്’ ബിസിസിഐ ഒഫീഷ്യല്‍ ഇന്‍സൈഡ് സ്‌പോര്‍ടിനോട് പറഞ്ഞു.

You Might Also Like