ബിസിസിഐയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി ഗിബ്‌സ്

ബിസിസിഐയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി മുന്‍ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് താരം ഹെര്‍ഷെ ഗിബ്സ്. പാക് അധീന ‘കാശ്മീര്‍ പ്രീമിയര്‍ ലീഗില്‍’ കളിക്കാതിരിക്കാന്‍ ബിസിസിഐ തന്നെ ഭീഷണിപ്പെടുത്തുന്നതായാണ് ഗിബ്സ് ആരോപിക്കുന്നത്.

മുസാഫറാബാദില്‍ ഓഗസ്ത് ആറിനാണ് കാശ്മീര്‍ പ്രമീയര്‍ ലീഗ് ആരംഭിക്കുന്നത്. ഇതില്‍ നിന്നും പിന്തിരിപ്പിക്കാന്‍ ബിസിസിഐ ശ്രമിക്കുന്നതായാണ് ഗിബ്‌സിന്റെ ആരോപണം. ട്വിറ്ററിലൂടെയാണ് ഗിബ്‌സ് ബിസിസിഐയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തുന്നത്.

ബിസിസിഐ രാഷ്ട്രീയം കളിക്കുകയാണെന്നും കെപിഎല്ലില്‍ കളിച്ചാല്‍ ഇന്ത്യയില്‍ ക്രിക്കറ്റുമായി ബന്ധപ്പെട്ട ഒരു ജോലിക്കും പ്രവേശിപ്പിക്കില്ലെന്നാണ് ബിസിസിഐയുടെ ഭീഷണിയെന്നും ഗിബ്സ് ആരോപിക്കുന്നു.

ഗിബ്സിനെ കൂടാതെ പ്രശസ്തരായ പല കളിക്കാരും കാശ്മീര്‍ പ്രീമിയര്‍ ലീഗില്‍ കളിക്കുന്നുണ്ട്. ആറ് ടീമുകള്‍ ടൂര്‍ണമെന്റിലുണ്ട്. എല്ലാ ടീമിലും അഞ്ചു കളിക്കാര്‍ പാക് അധീനതയിലുള്ള കാശ്മീരില്‍ നിന്നുള്ളവരാണ്. മുന്‍ പാക് താരം വസീം അക്രം സംഘാടകരില്‍ പ്രമുഖനാണ്. ഷാഹിദ് അഫ്രീദിയാണ് ബ്രാന്‍ഡ് അംബാസഡര്‍. എല്ലാ മത്സരങ്ങളും മുസഫറാബാദ് ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ വെച്ച് നടക്കും.

മുന്‍ ശ്രീലങ്കന്‍ താരം തിലകരത്നെ ദില്‍ഷാന്‍ മുന്‍ പാക് താരങ്ങളായ ഷാഹിദ് അഫീരദി, കമ്രാന്‍ അക്മല്‍ തുടങ്ങിയവരെക്കൂടാതെ മുഹമ്ദ് ഹഫീസ്, ഷബാദ് ഖാന്‍, ഷൊയബ് മാലിക് തുടങ്ങിയവര്‍ ടൂര്‍ണമെന്റില്‍ കളിക്കുന്നു.

You Might Also Like