ഡക്കാകാന്‍ ഇഷ്ടമില്ല, മോക്ക് ഡക്കില്‍ മയങ്ങി സഞ്ജുവും ധവാനും

Image 3
CricketTeam India

ശ്രീലങ്കന്‍ പര്യടനത്തിന് മുമ്പായി മുംബൈയില്‍ ഗ്രാന്‍ഡ് ഹയാത്ത് ഹോട്ടലില്‍ ബയോ ബബ്‌ളിനുള്ളിലാണ് ഇന്ത്യന്‍ യുവനിര. ബയോ ബബ്‌ളില്‍ കടുത്ത നിയന്ത്രണങ്ങള്‍ക്കുള്ളിലും ഇന്ത്യന്‍ ടീം ആഘോഷത്തിലാണ്. ഇന്ത്യന്‍ ടീമിന്റെ ഏറ്റവും പ്രിയപ്പെട്ട ഭക്ഷണവും അതുണ്ടാക്കുന്ന രീതിയും പങ്കുവെച്ച് ബിസിസിഐയും ടീമംഗങ്ങള്‍ക്ക് പിന്തുണയുമായെത്തി.

മോക്ക് ഡക്ക് എന്ന വിഭവത്തെ കുറിച്ചാണ് ബിസിസിഐയുടെ ട്വീറ്റ്. ഇന്ത്യന്‍ ക്യാപ്റ്റന്‍ ശിഖര്‍ ധവാന്‍, ഹാര്‍ദിക് പാണ്ഡ്യ, മലയാളി താരം സഞ്ജു സാംസണ്‍, ക്രുണാല്‍ പാണ്ഡ്യ എന്നിവരുടെയെല്ലാം ഇഷ്ടവിഭവമാണ് മോക്ക് ഡക്ക്. പ്രോട്ടീന്‍ കൂടുതല്‍ അടങ്ങിയിരിക്കുന്ന വെജിറ്റേറിയന്‍ വിഭവമാണിത്.

‘സഞ്ജു സാംസണ്‍ന്റെ പ്രിയപ്പെട്ട വിഭവമാണിത്. ശിഖര്‍ ധവാനോട് ഇതു പരീക്ഷിച്ചുനോക്കാന്‍ ആവശ്യപ്പെട്ടു. അദ്ദേഹത്തിനും ഇഷ്ടമായി. 3-4 ദിവസത്തിനിടയില്‍ ഒന്നില്‍ കൂടുതല്‍ തവണ പാണ്ഡ്യ സഹോദരങ്ങള്‍ ഈ വിഭവം ഓര്‍ഡര്‍ ചെയ്യാറുണ്ട്.’ മുംബൈ ഗ്രാന്റ് ഹയാത്തിലെ ഷെഫ് രാകേഷ് കുംബ്ലെ ബിസിസിഐ പങ്കുവെച്ച ട്വീറ്റില്‍ പറയുന്നു.

തിങ്കളാഴ്ച്ചയാണ് ഇന്ത്യന്‍ ടീം ശ്രീലങ്കയിലേക്ക് പറക്കുന്നത്. മൂന്നു വീതം ഏകദിനവും ട്വന്റി-20യുമാണ് പരമ്പരയിലുള്ളത്. ആദ്യ ഏകദിനം ജൂലൈ 13-ന് ആരംഭിക്കും.