കണ്ണുതള്ളുന്ന കോടികള്‍, ടീം ഇന്ത്യയ്ക്ക് വമ്പന്‍ സമ്മാനത്തുക പ്രഖ്യാപിച്ച് ബിസിസിഐ

Image 3
CricketFeaturedWorldcup

ഐസിസി ട്വന്റി 20 ലോകകപ്പ് നേടിയ ടീം ഇന്ത്യക്ക് സമാനപ്പെരുമാഴയുമായി ബിസിസിഐ. 125 കോടി രൂപയുടെ സമ്മാനം ആണ് ബിസിസി പ്രഖ്യാപിച്ചിരിക്കുന്നത്. ടീമിന്റെ അസാധാരണമായ കഴിവും നിശ്ചയദാര്‍ഢ്യവും കായികക്ഷമതയും പ്രശംസിച്ചുകൊണ്ടാണ് ബിസിസിഐ സെക്രട്ടറി ജയ് ഷാ ട്വിറ്ററിലൂടെ ഈ സമ്മാനം പ്രഖ്യാപിച്ചത്.

ഇതുകൂടാതെ ഐസിസി നല്‍കുന്ന സമ്മാനത്തുകയുടെ വിശദാംശങ്ങള്‍:

ജേതാക്കളായ ഇന്ത്യയ്ക്ക് : 2.45 മില്യണ്‍ ഡോളര്‍ (ഏകദേശം 20.42 കോടി രൂപ)
റണ്ണറപ്പുകളായ ദക്ഷിണാഫ്രിക്കയ്ക്ക് : 1.28 മില്യണ്‍ ഡോളര്‍ (ഏകദേശം 10.67 കോടി രൂപ)
സെമി ഫൈനലിസ്റ്റുകള്‍ക്ക് ലഭിക്കുന്ന സമ്മാനത്തുക: ഇംഗ്ലണ്ടും അഫ്ഗാനിസ്ഥാനും – 787,500 ഡോളര്‍ (ഏകദേശം 6.5 കോടി രൂപ)

കിരീടനേട്ടത്തിന്റെ പ്രാധാന്യം:

  • 17 വര്‍ഷത്തിന് ശേഷം ഇന്ത്യ നേടിയ ആദ്യ ഐസിസി ലോകകപ്പ്
  • 2013 ലെ ചാമ്പ്യന്‍സ് ട്രോഫിക്ക് ശേഷം ഇന്ത്യയുടെ ആദ്യ ഐസിസി കിരീടം
  • കഴിഞ്ഞ വര്‍ഷം ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലും ഏകദിന ലോകകപ്പിലും
  • ഫൈനലില്‍ പരാജയം ഏറ്റിവാങ്ങിയതിന് ശേഷമുള്ള തിരിച്ചുവരവ്

ടീം ഇന്ത്യയുടെ പ്രകടനം:

  • ടൂര്‍ണമെന്റിലുടനീളം മികച്ച ഫോമിലാണ് കളിച്ചത്
  • നിര്‍ണായക ഘട്ടങ്ങളില്‍ തിളങ്ങിയ താരങ്ങള്‍
  • മികച്ച ടീം വര്‍ക്ക്

ബാര്‍ബഡോസില്‍ ഇന്നലെ നടന്ന ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ ഏഴ് റണ്‍സിന് വീഴ്ത്തിയാണ് ഇന്ത്യ 11 വര്‍ഷത്തിനുശേഷം വീണ്ടുമൊരു ഐസിസി ലോകകപ്പില്‍ മുത്തമിട്ടത്. 2013ലെ ചാമ്പ്യന്‍സ് ട്രോഫിക്ക് ശേഷം ഇന്ത്യയുടെ ആദ്യ ഐസിസി കിരീടനേട്ടം കൂടിയാണിത്. കഴിഞ്ഞ വര്‍ഷം ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെയും ഏകദിന ലോകകപ്പിന്റെയും ഫൈനലിലെത്തിയിരുന്നെങ്കിലും രണ്ട് തവണയും ഇന്ത്യ ഓസ്‌ട്രേലിയയോട് പരാജയപ്പെട്ടിരുന്നു.