താരങ്ങള്‍ക്ക് ലക്ഷങ്ങളുടെ സമ്മാനത്തുക വിതരണം ചെയ്ത് ബിസിസിഐ, പ്രതിഷേധം ഫലം കണ്ടു

Image 3
CricketTeam India

ഒടുവില്‍ പ്രതിഷേധങ്ങള്‍ ഫലം കണ്ടു. കഴിഞ്ഞ വര്‍ഷം ഓസ്‌ട്രേലിയയില്‍ വെച്ചു നടന്ന ടി20 ലോകകപ്പില്‍ കളിച്ചതിന് ഇന്ത്യന്‍ വനിതാ താരങ്ങള്‍ക്ക് നല്‍കാനുള്ള പ്രൈസ് മണി ബിസിസിഐ വിതരണം ചെയ്തു. ലോകകപ്പ് സ്‌ക്വാഡിലുണ്ടായിരുന്ന 15 കളികാര്‍ക്കും ബിസിസിഐയില്‍ നിന്ന് ലോകകപ്പ് പ്രൈസ് മണി ലഭിച്ചു.

ഓരോ താരത്തിനും 26,000 യു എസ് ഡോളറാണ് (ഏകദേശം 18.92 ലക്ഷം ഇന്ത്യന്‍ രൂപ) ലോകകപ്പ് പ്രൈസ് മണിയിനത്തില്‍ ലഭിച്ചിരിക്കുന്നത്. ലോകകപ്പിലെ പ്രൈസ് മണിക്ക് പുറമേ ഈ വര്‍ഷം മാര്‍ച്ചില്‍ ദക്ഷിണാഫ്രിക്കക്കെതിരെ നടന്ന പരമ്പരയില്‍ കളിച്ച മാച്ച് ഫീസും ബിസിസിഐ താരങ്ങള്‍ക്ക് നല്‍കിയെന്നാണ് വിവരം.

ലോകകപ്പ് കഴിഞ്ഞ് ഒരു വര്‍ഷത്തിലധികമായിട്ടും ടൂര്‍ണമെന്റില്‍ രണ്ടാം സ്ഥാനക്കാരായ ഇന്ത്യന്‍ താരങ്ങള്‍ക്ക് നല്‍കാന്‍ ഐസിസി ഏല്‍പ്പിച്ച പ്രൈസ് മണി ബിസിസിഐ നല്‍കാത്തതത് വലിയ വിവാദമായിരുന്നു. മാധ്യമങ്ങളില്‍ ഇതുസംബന്ധിച്ചുളള വിവരങ്ങളും പുറത്ത് വിട്ടിരുന്നു.

ഇതോടെ നാണക്കേടിലായ ബിസിസിഐ ഗദ്യന്തരമില്ലാത്ത വനിതാ താരങ്ങളുടെ സമ്മാനത്തുക താരങ്ങള്‍ക്ക് തന്നെ കെമാറുകയായിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റിന് ഏറെ നാണക്കേുണ്ടാക്കിയ സംഭവമമായിരുന്നു ഇത്.