ഐപിഎല്‍, ഇന്ത്യ-ഇംഗ്ലീഷ് താരങ്ങള്‍ക്ക് ഓഫറുമായി ബിസിസിഐ

ഏകദിന പരമ്പരയ്ക്ക് ശേഷം ഐപിഎല്‍ കളിക്കാനെരുങ്ങുന്ന ഇന്ത്യ, ഇംഗ്ലണ്ട് താരങ്ങള്‍ക്ക് സമാശ്വാസവുമായി ബിസിസിഐ. താരങ്ങള്‍ക്ക് നേരിട്ട് ഏകദിന പരമ്പരയിലൊരുക്കിയിരിക്കുന്ന ബയോ സെക്യുര്‍ ബബിളില്‍ നിന്ന് ഐപിഎല്‍ ബബിളിലേക്ക് പ്രവേശിക്കാം.
ഇതോടെ താരങ്ങള്‍ക്ക് ഏഴ് ദിവസം ക്വാറന്‍ഡീന്‍ എന്ന വലിയ കടമ്പയാണ് ഒഴിവാകുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ ചില നിബന്ധനകളും ബിസിസിഐ മുന്നോട്ട് വെച്ചിട്ടുണ്ട്.
ഏകദിന പരമ്പരയ്ക്ക ശേഷം താരങ്ങള്‍ നേരിട്ട് തന്നെ ഐപിഎല്‍ ഫ്രാഞ്ചസികളുടെ ബയോ സെക്യുര്‍ ബബിളില്‍ പ്രവേശിക്കണം. വീട്ടില്‍ പോയാല്‍ വീണ്ടും താരങ്ങള്‍ ക്വാറന്‍ഡീന്‍ ഇരിക്കേണ്ടി വരും
ഏകദിന പരമ്പരയ്ക്ക് ശേഷം താരങ്ങളുടെ ഐപിഎല്‍ ഫ്രാഞ്ചസികളിലേക്കുളള യാത്രയ്ക്കും കര്‍ശന നിബന്ധനയുണ്ട്. ചാര്‍ട്ടേഴ്ഡ് ഫ്‌ളെയ്റ്റുകളിലാകണം താരങ്ങള്‍ ഐപിഎല്‍ ടീമുകളുടെ അടുത്തേക്ക് പോകേണ്ടത്. സഹയാത്രക്കാരും കര്‍ശനമായി ബബിള്‍ മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതുണ്ട്. ഇക്കാര്യമെല്ലാം ബിസിസിഐ ചീഫ് മെഡിക്കല്‍ ഓഫീസര്‍ വിലയിരുത്തുകയും അദ്ദേഹമായിരിക്കും താരങ്ങള്‍ക്ക് ക്വാറന്‍ഡീന്‍ വേണമോ വേണ്ടയോ എന്ന കാര്യം തീരുമാനിക്കുകയും ചെയ്യുക.
അതെസമയം ഐപിഎല്‍ ഫ്രാഞ്ചസികള്‍ക്ക് ആശ്വാസമാകുന്ന മറ്റൊരു വാര്‍ത്തയും ഇന്ന് പുറത്ത് വന്നിട്ടുണ്ട്. ഐപിഎല്ലില്‍ കളിക്കുന്ന ദക്ഷിണാഫ്രിക്കന്‍ താരങ്ങളെ വിട്ടുകൊടുക്കാന്‍ ക്രിക്കറ്റ് ദക്ഷിണാഫ്രിക്ക തീരുമാനിച്ചതാണ് അത്. മുംബൈ ഇന്ത്യന്‍സ്, ഡല്‍ഹി ക്യാപിറ്റല്‍സ് ടീമുകള്‍ക്ക് ഏറെ ആശ്വാസം നല്‍കുന്ന വാര്‍ത്തയാണിത്.