400 പേര്‍ക്ക് ശമ്പളം നല്‍കാതെ ബിസിസിഐ, ഗുരുതര പ്രതിസന്ധി

Image 3
CricketTeam India

ലോകത്തെ ഏറ്റവും വലിയ സമ്പന്ന കായിക സംഘടനയാണ് ബിസിസിഐ എന്ന് അവകാശപ്പെടുമ്പോഴും പുറത്ത് വരുന്ന വാര്‍ത്തകള്‍ അത്ര ശുഭകരമല്ല. ഇക്കഴിഞ്ഞ ആഭ്യന്തര സീസണില്‍ പങ്കായ 400ലധികം പേര്‍ക്കുള്ള ശമ്പളം ബിസിസിഐ നല്‍കിയിട്ടില്ലത്രെ.

മാച്ച് ഒഫീഷ്യലുകള്‍, അമ്പയര്‍മാര്‍, സ്‌കോറര്‍മാര്‍, വിഡിയോ അനലിസ്റ്റുകള്‍ തുടങ്ങിയ വിഭാഗത്തില്‍ പെട്ടവര്‍ക്കാണ് ശമ്പളം മുടങ്ങിയിരിക്കുന്നത്. ഇതോടൊപ്പം രഞ്ജി ട്രോഫി മാത്രം കളിക്കുന്ന താരങ്ങള്‍ക്ക് നല്‍കാമെന്നറിയിച്ചിരുന്ന നഷ്ടപരിഹാരവും ഇതുവരെ വിതരണം ചെയ്തിട്ടില്ല. പ്രമുഖ ഇംഗ്ലീഷ് മാധ്യമമായ ഇന്ത്യന്‍ എക്‌സ്പ്രസ് ദിനപത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

സാധാരണ ഗതിയില്‍ ജോലി കഴിഞ്ഞ് 15 ദിവസത്തിനുള്ളില്‍ തങ്ങള്‍ക്ക് ശമ്പളം ലഭിക്കുമായിരുന്നെന്നും എന്നാല്‍, സയ്യിദ് മുഷ്താഖ് അലി ടൂര്‍ണമെന്റ് കഴിഞ്ഞിട്ട് രണ്ട് മാസമായിട്ടും ഇതുവരെ തങ്ങള്‍ക്ക് ശമ്പളം ലഭിച്ചിട്ടില്ലെന്നും പേര് വെളിപ്പെടുത്താത്ത ഒരു അമ്പയര്‍ പറഞ്ഞു.

ക്രിക്കറ്റ് ഓപ്പറേഷന്‍സ് ജനറല്‍ മാനേജറായ സാബ കരീം കഴിഞ്ഞ വര്‍ഷം രാജിവച്ചിരുന്നു. നിലവില്‍ ബിസിസിഐയില്‍ ഒരു ക്രിക്കറ്റ് ഓപ്പറേഷന്‍സ് ജനറല്‍ മാനേജര്‍ ഇല്ല. അതുകൊണ്ടാണ് ശമ്പളം മുടങ്ങിയതെന്നാണ് സൂചന.

കൊവിഡ് സാഹചര്യം പരിഗണിച്ച് കഴിഞ്ഞ സീസണില്‍ രഞ്ജി ട്രോഫി മത്സരങ്ങള്‍ നടത്തിയിരുന്നില്ല. വിജയ് ഹസാരെ, സയ്യിദ് മുഷ്താഖ് അലി എന്നീ പരിമിത ഓവര്‍ ടൂര്‍ണമെന്റുകള്‍ മാത്രമാണ് കഴിഞ്ഞ സീസണില്‍ നടത്തിയത്. ഇപ്പോള്‍ സീനിയര്‍ വനിതകളുടെ 50 ഓവര്‍ മത്സരങ്ങള്‍ നടക്കുകയാണ്.