അഭ്യന്തരതാരങ്ങളുടെ പ്രതിഫലത്തുക കുത്തനെ വര്‍ധിപ്പിക്കുന്നു, തുകകേട്ടാല്‍ കണ്ണുതള്ളും

അഭ്യന്തര ക്രിക്കറ്റ് താരങ്ങളുടെ പ്രതിഫലത്തുകയില്‍ വന്‍ മാറ്റം വരുത്താന്‍ ബിസിസിഐ ആലോചിക്കുന്നു. ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയുടെ നേതൃത്വത്തില്‍ മുംബൈയില്‍ രണ്ട് ദിവസങ്ങളിലായി ചേര്‍ന്ന യോഗത്തിലാണ് ഇക്കാര്യങ്ങള്‍ ചര്‍ച്ചയായത്.

അഭ്യന്തര മത്സരങ്ങളുടെ പ്രതിഫലത്തുക നിലവിലെ 35000 നിന്ന് 60000 ആയി ഉയര്‍ത്താനാണ് ബിസിസിഐ ആലോചിക്കുന്നത്. പ്രമുഖ ഹിന്ദ്രി ഭാഷ ദിനപത്രമായ ദൈനിക്ക് ഭാസ്‌ക്കര്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. 20 മത്സരങ്ങളില്‍ അധികം അഭ്യന്തര മത്സരങ്ങള്‍ കളിച്ച താരങ്ങള്‍ക്കാകും ഒരോ മത്സരത്തിലും മത്സര ഫീസായി 60000 രൂപ ലഭിക്കുക.

അതെസമയം 20 മത്സരങ്ങളില്‍ കുറവ് കളിച്ചിട്ടുളള താരങ്ങളുടെ ഒരോ മത്സരത്തിലേയും മാച്ച് ഫീസ് 45000 രൂപയായി വര്‍ധിപ്പിക്കാനും ആലോചനയുണ്ട്. ഈ തീരുമാനം നടപ്പിലായാല്‍ ഇതാദ്യമായിട്ടായിരിക്കും താരങ്ങളുടെ അനുഭവ സമ്പത്ത് പരിഗണിച്ചുളള പ്രതിഫലം വേര്‍തിരിച്ച് വിതരണം ചെയ്യുന്നത്.

കോവിഡ് കാരണം നിരവധി അഭ്യന്തര മത്സരങ്ങള്‍ കഴിഞ്ഞ സീസണില്‍ നടക്കാതെ പോയതിന് താരങ്ങള്‍ക്ക് നല്‍കാനാകുന്ന നഷ്ടപരിഹാരത്തെ കുറിച്ചും മുംബൈയില്‍ നടന്ന യോഗത്തില്‍ ചര്‍ച്ച ചെയ്തു. കഴിഞ്ഞ 87 വര്‍ഷത്തിനിടെ ഇതാദ്യമായാണ് കഴിഞ്ഞ വര്‍ഷം രഞ്ജി ട്രോഫി വരെ മുടങ്ങി പോയത്.

You Might Also Like