സഞ്ജുവിന്റെ തട്ടകത്തില്‍ വീണ്ടും ടീം ഇന്ത്യ, ബിസിസിഐ വിയര്‍ക്കേണ്ടിവരുമോ

അടുത്ത മൂന്ന് മാസത്തേക്കുള്ള ഇന്ത്യന്‍ ടീമിന്റെ ഹോം ഷെഡ്യൂള്‍ ബിസിസിഐ പ്രഖ്യാപിച്ചപ്പോള്‍ കേരളത്തിനും ഒരു മത്സരം ലഭിച്ചിട്ടിട്ടഉണ്ട്. ശ്രീലങ്കയ്‌ക്കെതിരായ ഒരു ഏകദിന മത്സരത്തിനാണ് തിരുവനന്തുപരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം വേദിയാകുക.

അടുത്ത വര്‍ഷം ശ്രീലങ്ക, ന്യൂസിലന്‍ഡ്, ഓസ്ട്രേലിയ എന്നീ ടീമുകളെയാണ് ഇന്ത്യന്‍ ടീം വിവിധ ഇന്ത്യന്‍ നഗരങ്ങളില്‍ നേരിടുക. ജനുവരിയില്‍ ശ്രീലങ്കയ്ക്കെതിരായ ടി20, ഏകദിന പരമ്പരയോടെയാണ് ഹോം മത്സരങ്ങള്‍ക്ക് ആരംഭിക്കുന്നത്. പരമ്പരയിലെ അവസാന ഏകദിനത്തിനാണ് തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം വേദിയാവുന്നത്.

മലയാളി താരം സഞ്ജു സാംസണിന്റെ സ്വന്തം നഗരമാണ് തിരുവനന്തപുരം. നിലവില്‍ സഞ്ജുവിന് ഇന്ത്യന്‍ ടീമില്‍ വലിയ അവഗണ നേരിടുന്നുവെന്നാണ് പൊതുരെ ആരാധകര്‍ക്കിടയിലെ പരാതി. ഇത് ഏകദിന മത്സരത്തിനെ എങ്ങനെ ബാധിക്കുമെന്ന ആശങ്ക കേരളത്തില്‍ നിന്നുളള സംഘാടകര്‍ക്കുണ്ട്. കഴിഞ്ഞ തവണത്തേത് പോലെ സഞ്ജുവിനെ തന്നെ ഇറക്കി പ്രതിഷേധം തണുപ്പിക്കാനാകും കേരള ക്രിക്കറ്റ് അസോസിയേഷന്‍ ശ്രമിക്കുക.

അടുത്ത വര്‍ഷം 9 ഏകദിനങ്ങള്‍ക്കും 6 ടി20കള്‍ക്കും 4 ടെസ്റ്റ് മത്സരങ്ങള്‍ക്കും ഇന്ത്യ ആതിഥേയത്വം വഹിക്കും. ശ്രീലങ്കയ്ക്കെതിരായ ടി20 പരമ്പരയോടെയാണ് ടീം ഇന്ത്യയുടെ ഹോം ഷെഡ്യൂള്‍ ആരംഭിക്കുന്നത്.

ജനുവരി മൂന്ന് മുതല്‍ 15 വരെ മൂന്ന് ടി20യും മൂന്ന് ഏകദിനവും അടങ്ങുന്നതാണ് പരമ്പര. ജനുവരി 3 ന് മുംബൈയിലാണ് ആദ്യ ടി20. അഞ്ചിന് പുനെയിലും ഏഴിന് രാജ്കോട്ടിലും രണ്ടും മൂന്നും ടി20കള്‍ നടക്കും. പത്തിന് ഗുവാഹത്തിയിലാണ് ഏകദിന പരമ്പരയിലെ ആദ്യ മത്സരം. 12 ന് രണ്ടാം ഒഡിഐ കൊല്‍ക്കത്തയിലും അവസാന മത്സരം 15 ന് തിരുവനന്തപുരത്തും നടക്കും.

ശ്രീലങ്കയ്ക്കെതിരായ മത്സരത്തിന് ശേഷം ജനുവരി 18 മുതല്‍ ഇന്ത്യ ന്യൂസിലന്‍ഡിനെ നേരിടും. കീവികള്‍ക്കെതിരെ മൂന്ന് ഏകദിനങ്ങളും മൂന്ന് ടി20 മത്സരങ്ങളും ഇന്ത്യ കളിക്കും. ഇടവേളയുടെ അഭാവം താരങ്ങളുടെ ഫോമിന് നല്ലതാണെങ്കിലും പരുക്കുകളിലേക്ക് നയിക്കാനുള്ള സാധ്യത കൂടുതലാണ്. രണ്ടു പരമ്പരകള്‍ അവസാനിക്കുനനത്തോടെ ഇന്ത്യ സ്വന്തം തട്ടകത്തില്‍ ഓസ്ട്രേലിയയെ നേരിടും. പര്യടനത്തിനിടെ ടീമുകള്‍ നാല് ടെസ്റ്റ് മത്സരങ്ങളും മൂന്ന് ഏകദിനങ്ങളും കളിക്കും.

 

You Might Also Like