ബിസിസിഐ വാരിയത് നാലായിരം കോടി, കണ്ണുതള്ളി ക്രിക്കറ്റ് ലോകം

Image 3
CricketTeam India

ഏറെ പ്രതിസന്ധിയ്ക്കിടയിലും ഐപിഎല്‍ സംഘടിപ്പിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് സ്വന്തമാക്കിയത് കോടികള്‍. ഉദ്ദേശം നാലായിരം കോടി രൂപയാണ് ബിസിസിഐ ഐപിഎല്ലിലൂടെ സംമ്പാദിച്ചത്. ബിസിസിഐ ട്രഷറര്‍ അരുണ്‍ ധുംലാലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ടെലിവിഷന്‍ കാഴ്ച്ചക്കാരുടെ എണ്ണത്തിലും ഇത്തവണ റെക്കോര്‍ഡ് ഇടാന്‍ ഐപിഎല്ലിന് ആയെന്ന് അദ്ദേഹം കൂ്ട്ടിചേര്‍ത്തു. ഏകദേശം 25 ശതമാനത്തിലധികം കാഴ്ച്ചക്കാണത്രെ ഐപിഎല്‍ 13ാം സീസണില്‍ പുതുതായിട്ട്് ഉണ്ടായത്. പ്രമുഖ ഇംഗ്ലീഷ് പത്രമായ ഇന്ത്യന്‍ എക്‌സ്പ്രസിനോട് സംസാരിച്ചപ്പോഴാണ് ധുംലാല്‍ ഇക്കാര്യം വ്യക്തമാക്കിയത്.

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഇത്തവണ വലിയ ചെലവ് ചുരുക്കിയാണത്രെ ഐപിഎല്‍ സംഘടിപ്പിച്ചത്. ഇതും സംഘാടകര്‍ക്ക് നേട്ടമായി. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 35 ശതമാനം ചെലവ് ചുരുക്കി ഐപിഎല്‍ നടത്തിയതാണ് ബിസിസിഐയ്ക്ക് തുണയായത്.

ഐപിഎല്‍ ഉദ്ഘാടന മത്സരത്തില്‍ കാഴ്ച്ചക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധനയാണ് ഉണ്ടായതെന്നും അദ്ദേഹം പറയുന്നു. ഐപിഎല്ലിനായി ഒരുക്കിയ ബയോ സെക്യുര്‍ ബബിള്‍ എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിച്ചതും ഐപിഎല്ലിന് നേട്ടമായി. ഐപിഎല്‍ ആതിഥേയരായ യുഎഇയ്ക്ക് 100 കോടിയാണ് ബിസിസിഐ നല്‍കിയത്.