റെയ്‌ന ഇരയായത് ബിസിസിഐയുടെയും സിഎസ്‌കെയുടേയും പകയ്ക്ക്, കാരണമിതാണ്

Image 3
CricketIPL

റംഷാദ് യൂസഫ്

ഫോമും ഫോമൗട്ടും വയസ്സും ഒന്നുമല്ല റെയ്ന അണ്‍സോള്‍ഡ് ആകാന്‍ കാരണം . കോവിഡ് സമയത്തു ഇന്ത്യയില്‍ നിന്ന് ദുബായിലേക്ക് ഐപിഎല്‍ മാറ്റിയ സമയം ദുബായില്‍ എത്തി ഒരാഴ്ചക്കകം ചെന്നൈ സൂപ്പര്‍ കിംഗ്‌സിലെ ചില കളിക്കാര്‍ക്ക് കോവിഡ് സ്ഥിതീകരിച്ചിരുന്നു , ആ സമയം പേര്‍സണല്‍ റീസണ്‍സ് പറഞ്ഞു നാട്ടിലേക്ക് പോയതിന്റെ പ്രതികാരം ബിസിസിഐ / സിഎസ്‌കെ രണ്ടു പേരും തീര്‍ത്തതാണ് , കൂടാതെ മറ്റുള്ള കളിക്കാര്‍ക്കുള്ള ഒരു വാര്‍ണിംഗും ..

അല്ലെങ്കില്‍ ഉത്തപ്പ ,ശിവം ദുബെ ,വൃദ്ധിമാന്‍ സഹ ,ശങ്കര്‍ ,രഹാനെ ,കരുണ്‍ ,കാര്‍ത്തിക് , ഇവരെയൊക്കെ ഏറ്റെടുത്ത ഫ്രാഞ്ചൈസികള്‍ റെയ്‌നയ്ക്ക് വേണ്ടി ഒരു ബിഡ് പോലും വെക്കാത്തത് ബിസിസിഐ യുടെയോ സിഎസ്‌കെയുടെയോ പ്രേരണ കൊണ്ടാണെന്ന് ആര്‍ക്കും മനസിലാകും ..

ഇനി ഐപിഎല്‍ പോയിട്ട് ആഭ്യന്തര മത്സരങ്ങളില്‍ പോലും ബിസിസിഐ റെയ്‌നയെ അടുപ്പിക്കാന്‍ സമ്മതിക്കുമെന്ന് തോന്നുന്നില്ല…

പെരിയ തല വിരമിച്ച ദിവസം തന്നെ ഇന്റര്‍നാഷണല്‍ കരിയര്‍ അവസാനിപ്പിച്ച ചിന്നത്തലയോട് കുറച്ചെങ്കിലും ആത്മാര്‍ത്ഥത പെരിയ തലയ്ക്ക് കാണിക്കാമായിരുന്നു …

2008- 421 Runs (Most Runs-8th)
2009- 434 Runs (Most Runs-4th)
2010- 520 Runs (Most Runs-3rd)
2011- 438 Runs (Most Runs-7th)
2012- 441 Runs (Most Runs-8th)

2013- 548 Runs (Most Runs-4th)
2014- 523 Runs (Most Runs-5th)
2015- 374 Runs (Most Runs-14th)
2016- 399 Runs (Most Runs-10th)

2017- 442 Runs (Most Runs-5th)
2018- 445 Runs (Most Runs -14th)
2019- 383 Runs (Most Runs-18th)

Suresh Raina , We will really miss your Presence in IPL and wish you all the best for your future

കടപ്പാട്: സ്‌പോട്‌സ് പാരഡൈസോ ക്ലബ്