പ്രതികാരം വീട്ടാന്‍ കംഗാരുക്കള്‍ വരുന്നു, പുതിയ പരമ്പര പ്രഖ്യാപിച്ചു

ഇന്ത്യ-ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പര പ്രഖ്യാപിച്ചു. ടെസ്റ്റ് മത്സരങ്ങളും ഏകദിനങ്ങളും അടങ്ങിയതാണ് പരമ്പര. നാല് ടെസ്റ്റ് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. ഇതിന് പുറമെ ഏകദിന പരമ്പരയും ഓസീസിന്റെ ഇന്ത്യന്‍ പര്യടനത്തിലുണ്ട്.

അടുത്ത വര്‍ഷം ഫെബ്രുവരി ഒന്‍പതാം തിയതി നാഗ്പൂരില്‍ ആണ് ആദ്യ ടെസ്റ്റ് ആരംഭിക്കുന്നത്. ഫെബ്രുവരി 17-21 തിയതികളില്‍ ഡല്‍ഹിയില്‍ രണ്ടാം ടെസ്റ്റും മാര്‍ച്ച് 1-5 തിയതികളില്‍ ധരംശാലയില്‍ മൂന്നാം ടെസ്റ്റും മാര്‍ച്ച് 9 മുതല്‍ 13 വരെ അഹമ്മദാബാദില്‍ നാലാം ടെസ്റ്റും നടക്കും.

ഇതിന് ശേഷം മൂന്ന് ഏകദിനങ്ങളുടെ പരമ്പരയുമുണ്ട്. മാര്‍ച്ച് 17(മുംബൈ), മാര്‍ച്ച് 19(വിശാഖപട്ടണം), മാര്‍ച്ച് 22(ചെന്നൈ) എന്നിവിടങ്ങളിലാണ് ഏകദിന മത്സരങ്ങള്‍. ഇതിന് പുറമെ ശ്രീലങ്ക, ന്യൂസിലന്‍ഡ് ടീമുകള്‍ക്കെതിരായ പരമ്പരകളുടെ സമയക്രമവും ബിസിസിഐ പ്രഖ്യാപിച്ചിട്ടുണ്ട്.

ഇരു ടീമുകള്‍ക്കെതിരെയും മൂന്ന് വീതം ടി20കളും ഏകദിനങ്ങളുമാണ് ടീം ഇന്ത്യ കളിക്കുക. ലങ്കയ്‌ക്കെതിരായ ആദ്യ ടി20 ജനുവരി മൂന്നിന് മുംബൈയിലും രണ്ടാമത്തേത് അഞ്ചിന് പുനെയിലും അവസാന ടി20 ഏഴിന് രാജ്കോട്ടിലും നടക്കും. ജനുവരി 10ന് ഗുവാഹത്തി ആദ്യ ഏകദിനത്തിനും 12ന് കൊല്‍ക്കത്ത രണ്ടാം ഏകദിനത്തിനും 15ന് തിരുവനന്തപുരം മൂന്നാം ഏകദിനത്തിനും വേദിയാവും.

ന്യൂസിലന്‍ഡിനെതിരെ ജനുവരി 18ന് ഹൈദരാബാദ്, 21ന് റായ്പൂര്‍, 24ന് ഇന്‍ഡോര്‍ എന്നിവിടങ്ങളിലാണ് യഥാക്രമം ആദ്യ മൂന്ന് ഏകദിനങ്ങള്‍. ജനുവരി 27ന് റാഞ്ചിയിലും 29ന് ലക്നൗവിലും ഫെബ്രുവരി ഒന്നിന് അഹമ്മദാബാദിലും ടി20 മത്സരങ്ങള്‍ നടക്കും.

 

You Might Also Like