പുതിയ ഉപനായകനെ പ്രഖ്യാപിച്ച് ടീം ഇന്ത്യ, സര്‍പ്രൈസ്!

ശ്രീലങ്കയ്‌ക്കെതിരെ മൂന്നാം ടെസ്റ്റില്‍ പുതുമുഖങ്ങള്‍ക്കായി ഭുവനേശ്വര്‍ കുമാറിന് വിശ്രമം അനുവദിച്ചതോടെ ഇന്ത്യയ്ക്ക് പുതിയ വൈസ് ക്യാപ്റ്റന്‍. ഓള്‍റൗണ്ടര്‍ ഹാര്‍ദ്ദിക്ക് പാണ്ഡ്യയെയാണ് പുതിയ ഉപനായകനായി ബിസിസിഐ പ്രഖ്യാപിച്ചിരിക്കുന്നത്.

ഇതാദ്യമായാണ് ഹാര്‍ദ്ദിക്ക് പാണ്ഡ്യ ഇന്ത്യന്‍ ടീമിന്റെ ഏതെങ്കിലും ഒരു നേതൃസ്ഥാനത്ത് എത്തുന്നത്. ഇന്ത്യയ്്ക്കായി ബാറ്റിംഗിലും ബൗളിംഗിലും ഫീല്‍ഡിംഗിലും കഴിവ് തെളിയിച്ച് കഴിഞ്ഞ ഹാര്‍ദ്ദിക്കിന്റെ നേതൃശേഷി ഇതുവരെ പരീക്ഷപ്പെട്ടിട്ടില്ല.

അതെസമയം ടി20 പരമ്പരയ്ക്ക് മുന്നോടിയായി ഭുവനേശ്വര്‍ കുമാറിനെ ഇന്ത്യയുടെ ഇംഗ്ലീഷ് പര്യടനത്തിനായി കൊണ്ട് പോയേക്കും എന്ന വാര്‍ത്തകളും വരുന്നുണ്ട്. അങ്ങനെയെങ്കില്‍ ടി20 പരമ്പരയിലും ഇന്ത്യയുടെ ഉപനായക സ്ഥാനം ഹാര്‍ദ്ദിക്കിനായിരിക്കും.

അതെസമം ശ്രീലങ്കയ്‌ക്കെതിരെ മൂന്നാം ഏകദിനം ചരിത്രതാളുകളില്‍ വരെ രേഖപ്പെടുത്തുന്ന മത്സരമായി മാറിയിട്ടുണ്ട്. പ്ലേയിങ് ഇലവനില്‍ ആറ് മാറ്റങ്ങളാണ് ഇന്ത്യ വരുത്തിയത്. അതില്‍ അഞ്ച് താരങ്ങള്‍ക്ക് ഏകദിനത്തില്‍ അരങ്ങേറ്റം കുറിച്ചു എന്നതാണ് ഈ ഏകദിനത്തെ ശ്രദ്ധേയമാക്കുന്നത്. 1980ന് ശേഷം ആദ്യമായാണ് ഏകദിനത്തില്‍ അഞ്ച് താരങ്ങള്‍ ഒരുമിച്ച് ഇന്ത്യക്കായി അരങ്ങേറ്റം കുറിക്കുന്നത്.

കീര്‍ത്തി ആസാധ്, റോജര്‍ ബിന്നി, ദിലിപ് ദോഷി, സന്ദീപ് പട്ടില്‍, ടി ശ്രീനിവാസന്‍ എന്നിവരാണ് 1980ല്‍ ഇന്ത്യക്കായി ഏകദിനത്തില്‍ ഒരുമിച്ച് അരങ്ങേറ്റം കുറിച്ചത്. മെല്‍ബണില്‍ ഓസ്ട്രേലിയക്കെതിരെയായിരുന്നു ഇത്.

കൊളംബോയില്‍ സഞ്ജു സാംസണ്‍, ഓള്‍റൗണ്ടര്‍ കൃഷ്ണപ്പ ഗൗതം, പേസര്‍ ചേതന്‍ സക്കറിയ, മധ്യനിര ബാറ്റ്സ്മാന്‍ നിതീഷ് റാണ, സ്പിന്നര്‍ രാഹുല്‍ ചഹര്‍ എന്നിവരാണ് അരങ്ങേറ്റം കുറിച്ചത്. ആദ്യ രണ്ട് ഏകദിനങ്ങളില്‍ അവസരം ലഭിക്കാതിരുന്ന നവ്ദീപ് സെയ്നിയും പ്ലേയിങ് ഇലവനിലേക്ക് എത്തി.

ഐപിഎല്ലിലെ തങ്ങളുടെ മുന്‍നിര താരങ്ങള്‍ക്ക് പ്ലേയിങ് ഇലവനില്‍ അവസരം ലഭിച്ചതോടെ ഫ്രാഞ്ചൈസികളും സമൂഹമാധ്യമങ്ങളിലെത്തി. സ്വപ്നങ്ങള്‍ യാഥാര്‍ഥ്യമാവുമെന്നാണ് ഇന്ത്യന്‍ കുപ്പായത്തിലെ നിതീഷ് റായുടെ ചിത്രം പങ്കുവെച്ച് കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സ് കുറിച്ചത്.

 

You Might Also Like