ചെൽസി സൂപ്പർതാരത്തെ കിട്ടിയില്ല, കൂട്ടീഞ്ഞോക്ക് പകരക്കാരനെ കണ്ടെത്തി ബയേൺ മ്യുണിക്

Image 3
BundasligaFeaturedFootball

ലോൺ കാലാവധി കഴിഞ്ഞു ഫിലിപ്പെ കൂട്ടീഞ്ഞോ ബാഴ്‌സയിലേക്ക് തന്നെ തിരിച്ചു പോയതോടെ പകരമൊരു താരത്തെ തേടുകയായായിരുന്നു ബയേൺ മ്യൂണിക്. എന്നാൽ പകരക്കാരനായി മറ്റൊരു ബ്രസീലിയൻ താരത്തെ തന്നെ എത്തിക്കാനൊരുങ്ങുകയാണ് ബയേൺ മ്യൂണിക്ക്.

ആക്രമണത്തിന് വേഗതകൂട്ടാൻ യുവന്റസിന്റെ ബ്രസീലിയൻ വിങ്ങർ ഡൂഗ്ലാസ് കോസ്‌റ്റയെയാണ് ബയേൺ സ്വന്തം തട്ടകത്തിലെത്തിക്കുന്നത്. ഈ സമ്മറിൽ തന്നെ ഒരു വിങ്ങറെ ആവശ്യമുണ്ടെന്നു മാനേജർ ഡൈ റോട്ടൻ അറിയിച്ചതിനാലാണ് കോസ്റ്റക്കുവേണ്ടി ശ്രമിച്ചത്. ബയേണിന്റെ  മുൻ താരവും ആക്രമണത്തിൽ മൂർച്ചയെറിയ താരമാണെന്നതും താരത്തിനു വേണ്ടി ശ്രമിക്കാൻ ബയേണിനു കാരണങ്ങളായി..

ചെൽസിയുടെ ഹഡ്സൺ ഓഡോയ്ക്കു വേണ്ടിയാണു ബയേൺ ആദ്യം ശ്രമം  നടത്തിയത്.  ബയേൺ പരിശീലകന്റെ പ്രിയതാരമായ ഒഡോയ് എന്നാൽ 2019ലുണ്ടായതു പോലെ  ഓഫർ  നിരസിക്കുകയായിരുന്നു. അതു കൊണ്ടു തന്നെ നോട്ടം കോസ്റ്റയിലേക്കു മാറുകയായിരുന്നു.

2015 മുതൽ 2017 വരെ ബയേൺ താരമായിരുന്ന കോസ്റ്റ ഇതോടെ വീണ്ടും ബാവേറിയന്മാരുടെ തട്ടകത്തിലേക്ക് തിരിച്ചെത്തുകയാണ്. ആദ്യസീസണിൽ ഗാർഡിയോളയുടെ കീഴിൽ മികച്ച പ്രകടനം നടത്താനായെങ്കിലും കാർലോ ആഞ്ചെലോട്ടിയുടെ കീഴിൽ ആ പ്രകടനം തുടരാനാവാതെ പോയിരുന്നു. എന്നാൽ ജുവന്റസിലേക്ക് കൂടുമാറിയ താരം മികച്ചപ്രകടനവുമായി തിരിച്ചുവന്നെങ്കിലും പരിക്കുകൾ മൂലം കഴിഞ്ഞ സീസണിൽ കുറേകാലം പുറത്തിരിക്കേണ്ടി വന്നിരുന്നു.