ആരാധകർക്ക് സന്ദേശവുമായി ബയേൺ മ്യൂണിച്ച്, ആരാധകരുടെ സ്വപ്നസാക്ഷാത്കാരത്തിനായി ബയേൺ ഒരുങ്ങുന്നു

Image 3
Champions LeagueFeaturedFootballUncategorized

ചാമ്പ്യൻസ് ലീഗ് ഫൈനലിനു ആരാധകർക്ക് ആവേശം പകരാൻ തുറന്ന കത്തെഴുതി ബയേൺ മ്യൂണിക്ക്. തങ്ങളുടെ ഒഫീഷ്യൽ വെബ്സൈറ്റിലൂടെയാണ് ആരാധകർക്ക് ബയേൺ കത്തെഴുതിയത്. ആരാധകർക്ക് അഭിമാനമേകുന്ന വാക്കുകളായിരുന്നു ഈ സന്ദേശം.

“ഇതൊരു നീണ്ട മികച്ച സീസണായിരുന്നു. ഞങ്ങൾ ക്ലബിന്റെ ചരിത്രത്തിലെ രണ്ടാം ട്രെബിളിനു തൊട്ടടുത്താണ്. നിർഭാഗ്യവശാൽ പിഎസ്ജിക്കെതിരെ നടക്കുന്ന ഫൈനൽ മത്സരത്തിൽ നിങ്ങൾക്ക് ഞങ്ങളോടൊപ്പം ചേരാൻ സാധിക്കില്ല. തീർച്ചയായും നിങ്ങളുടെ അസാന്നിധ്യം ഞങ്ങൾക്ക് വലിയ നഷ്ടം തന്നെയാണ്. നിങ്ങളുടെയും ഞങ്ങളുടെയും സ്വപ്നം യാഥാർഥ്യമാക്കാൻ കഴിയുന്നതെല്ലാം ഞങ്ങൾ ചെയ്യും”

“നിങ്ങൾ നിങ്ങളുടെ വീടുകളിൽ ഇരുന്ന് കൊണ്ട് ഈ ഫൈനലിൽ ഞങ്ങളെ ഹൃദയം കൊണ്ട് പിന്തുണക്കുന്നുണ്ടെന്ന് ഞങ്ങൾ മനസിലാക്കുന്നു. നിങ്ങൾ എവിടെയാണ് എന്നുള്ളത് ഒരു വിഷയമല്ല. നിങ്ങൾ ലിസ്ബണിലോ മ്യൂണിച്ചിലോ ലോകത്തിന്റെ എവിടെയാണെങ്കിലും ആവട്ടെ.”

” ഞങ്ങൾ ക്ലബ്ബിനെ കാണുന്നത് ഒരു കുടുംബമായിട്ടാണ്. അത്‌ ഞങ്ങൾ നിങ്ങളുമൊത്ത് ഒരു മികച്ച മത്സരമാണ് നേരിടാൻ പോവുന്നത്. നിങ്ങളുടെ അകമഴിഞ്ഞ പിന്തുണക്ക് ഞങ്ങൾ നന്ദി അറിയിക്കുന്നു. ഞങ്ങൾ ഞങ്ങളുടെ ദൗത്യമായ മിഷൻ റെഡ് പൂർത്തിയാക്കുന്നതിന്റെ അടുത്തെത്തി നിൽക്കുകയാണ്. നമുക്കിത് ഒരുമിച്ച് പൂർത്തിയാക്കാം” ഇതാണ് ഫൈനലിനു മുൻപ് ബയേൺ ആരാധകർക്ക് നൽകിയ സന്ദേശം.