ബയേണ്‍ താരത്തിന് ചങ്കാണ് മെസി, ധര്‍മ്മ സങ്കടത്തില്‍ യുവതാരം

Image 3
Champions LeagueFeaturedFootball

ചാമ്പ്യൻസ്‌ലീഗ് ക്വാർട്ടറിൽ ബയേൺ ലെഫ്റ്റ്ബാക്കായ അൽഫോൺസോ ഡേവീസ് തന്റെ ഇഷ്ടതാരത്തെ നേരിടാനൊരുങ്ങുങ്ങുകയാണ്.  ലയണൽ മെസിയുടെ വലിയ ആരാധകനാണ് പത്തൊൻപതുകാരനായ ഡേവീസ്.

മെസിയ്‌ക്കെതിരെ കളിക്കുക എന്നത തനിക്ക് ഇപ്പോഴും വിശ്വസിക്കാനാവുന്നില്ല എന്നാണ് ഈ കനേഡിയൻ താരം മത്സരത്തിന് മുന്നോടിയായി യുവേഫയോട് വെളിപ്പെടുത്തിയത്.

എന്നാൽ ബയേൺ പ്രസിഡന്റ്‌ ഈ പത്തൊൻപതുകാരനായ താരത്തിൽ പൂർണ്ണവിശ്വാസമാണ് പുലർത്തുന്നത്. മെസിയെ തടയുന്ന കാര്യം ഡേവിസ് നോക്കുമെന്നാണ് അദ്ദേഹം ഉറപ്പ് നൽകിയത്. 2019 ജനുവരിയിലാണ് താരം അമേരിക്കൻ ലീഗ് ക്ലബ്ബായ വാൻകൂവർ വൈറ്റ്ക്യാപ്സിൽ നിന്നും ബയേണിലേക്ക് ചേക്കേറുന്നത്.

“സത്യത്തിൽ എനിക്ക് വാക്കുകൾ കിട്ടുന്നില്ല. എന്റെ സ്വപ്നം സാക്ഷാത്കരിക്കാൻ പോവുകയാണ്.ചാമ്പ്യൻസ്‌ലീഗിൽ എന്റെ ഇഷ്ടതാരത്തിനെതിരെ ഞാൻ കളിക്കാൻ പോവുകയാണ്. ഇപ്പോഴും അവിശ്വസനീയമായി തോന്നുന്നു. ഇന്നലെ എന്റെ അമ്മ വിളിച്ചിരുന്നു. എന്നിട്ട് അച്ഛന് ഫോൺ കൈമാറി. അദ്ദേഹമെന്നോട് ചോദിച്ചു. ഒടുവിൽ നീ നിന്റെ ഇഷ്ടതാരത്തെ നേരിടാൻ പോവുന്നുവല്ലെ? ഞാൻ അതേയെന്നു മറുപടി നൽകി. എന്നിട്ട് ഞങ്ങൾ ഒപ്പം ചിരിച്ചു.”

“യഥാർത്ഥത്തിൽ ഞങ്ങൾക്കിത് ഇപ്പോഴും വിശ്വസിക്കാൻ സാധിച്ചിട്ടില്ല. കാരണം എന്റെ പിതാവിനറിയാം ഞാൻ മെസിയെ കണ്ടാണ് വളർന്നതെന്നു. ഇപ്പോഴിതാ അതേ മെസിയെ തന്നെ നേരിടാൻ പോവുന്നു. ഞാൻ അദ്ദേഹത്തിന്റെ ദൃശ്യങ്ങൾ എല്ലാം കണ്ടിട്ടുണ്ട്. അതനുസരിച്ചാണ് പ്രതിരോധിക്കാൻ ഒരുങ്ങുന്നത്. എനിക്കറിയാം അദ്ദേഹം ഒരു മികച്ച താരമാണ് എന്ന്. പക്ഷെ എന്റെ രീതിയിൽ തന്നെ കളിക്കും. ഒന്നിലും മാറ്റം വരുത്താൻ പോവുന്നില്ല. അദ്ദേഹത്തിനെതിരെ ഞാൻ എന്റെ കഴിവിന്റെ പരമാവധി നല്ല പ്രകടനം പുറത്തെടുക്കും” ഡേവീസ് യുവേഫയോട് വെളിപ്പെടുത്തി.