മെസി നാല് വര്‍ഷം കൂടി ഇവിടെ കളിക്കും, നിര്‍ണ്ണായക വെളിപ്പെടുത്തലുമായി ബാഴ്‌സ പ്രസിഡന്റ്‌

ഇനിയും നാലു വർഷം കൂടി മെസി  ബാഴ്സലോണക്ക് വേണ്ടി കളിക്കുമെന്ന കാര്യത്തിൽ ആർക്കും സംശയം വേണ്ടന്ന് ബാഴ്സ പ്രസിഡന്റ്‌ ബെർതോമ്യു. കഴിഞ്ഞ ദിവസം ബീയിൻ സ്പോർട്സിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം മെസി ബാഴ്സയിൽ തന്നെ തുടരുമെന്നും ബാഴ്സയിൽ തന്നെ വിരമിക്കുമെന്ന കാര്യത്തിൽ ഉറപ്പ് നൽകിയത്.

അടുത്ത വർഷത്തോടെ മെസ്സിയുടെ ബാഴ്സയുമായുള്ള കരാർ അവസാനിക്കും .  ഇത് പുതുക്കാൻ മെസ്സി തയ്യാറാവാത്തതാണ് ഇപ്പോൾ നിലവിലുള്ള അഭ്യൂഹങ്ങൾക്ക്  ആധാരം.  മാഞ്ചസ്റ്റർ സിറ്റി, ഇന്റർമിലാൻ, ന്യൂവെൽ ഓൾഡ് ബോയ്സ് എന്നീ ക്ലബുകളിലേക്ക് മെസ്സി ചേക്കേറുമെന്നുള്ള വാർത്തകൾ പരന്നിരുന്നു. ഇവയെല്ലാം  അന്വർത്ഥമാക്കിക്കൊണ്ടാണ് ബാഴ്‌സ പ്രസിഡന്റ്  ബെർതോമ്യുവിന്റെ  പുതിയ വെളിപ്പെടുത്തൽ.

” ഇത് ഞാൻ മാത്രമല്ല, അദ്ദേഹവും അത് തന്നെയാണ് പറഞ്ഞത്. തന്റെ പ്രൊഫഷണൽ കരിയർ ബാഴ്സയിൽ അവസാനിപ്പിക്കാനാണ് അദ്ദേഹത്തിന്റെ ആഗ്രഹം. അദ്ദേഹത്തിനുള്ള ക്ലബ് ബാഴ്സയാണ്. മൂന്നോ നാലോ വർഷത്തിന് ശേഷം മെസി ബാഴ്സയിൽ വെച്ചു തന്നെ കരിയർ അവസാനിപ്പിക്കുമെന്ന കാര്യത്തിൽ എനിക്ക് യാതൊരു വിധ സംശയവുമില്ല. മെസിയുടെ കാര്യത്തിൽ എല്ലാം വ്യക്തമാണ്. “

“കുട്ടിക്കാലം തൊട്ടേ അദ്ദേഹം ക്ലബിനോടൊപ്പമുണ്ട്. ക്ലബ്ബിന്റെ ചരിത്രത്തിന്റെ ഭാഗമാണ് അദ്ദേഹമെന്ന് അദ്ദേഹത്തിന് തന്നെ അറിയാം. ലോകത്തിലെ ഏറ്റവും മികച്ച താരമാണ് അദ്ദേഹം. നിലവിലെയെന്നല്ല എക്കാലത്തെയും. അദ്ദേഹം ബാഴ്സയിലാണ് കളിക്കുന്നത്. ബാഴ്സയിൽ തന്നെ തുടരുമെന്ന് വ്യക്തമായതുമാണ് ” ബർതോമ്യു അഭിമുഖത്തിൽ വ്യക്തമാക്കി.

You Might Also Like