ഓഗ്‌ബെചെ ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ക്ക് അയച്ച അവസാന സന്ദേശം

Image 3
FootballISL

ബ്ലാസ്റ്റേഴ്‌സ് നായകനായിരുന്നു നൈജീരിയന്‍ താരം ബെര്‍ത്തലോമ ഓഗ്‌ബെചെ കഴിഞ്ഞ ദിവസമാണ് ബ്ലാസ്‌റ്റേഴ്‌സ് വിട്ടു എന്ന കാര്യത്തില്‍ സ്ഥിരീകരണമുണ്ടായത്. സഹതാരങ്ങള്‍ക്ക് ഓഗ്‌ബെചെ വിടവാങ്ങല്‍ സന്ദേഷം അയച്ചതോടെയാണ് താരം ഇനി മഞ്ഞ ജെഴ്‌സി അണിയില്ലെന്ന് ഉറപ്പായത്.

കേരള ബ്ലാസ്റ്റേഴ്‌സിനെ സംബന്ധിച്ച് ഏറെ പ്രയാസകരമായ നഷ്ടമാണ് ഐഎസ്എല്ലിലെ ബ്ലാസ്റ്റേഴ്‌സിലെ എക്കാലത്തേയും വലിയ ഗോള്‍ സ്‌കോററായ ഓഗ്‌ബെചെയുടെ വിടവാങ്ങല്‍.

സിറ്റി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുളള മറ്റൊരു ഐഎസ്എല്‍ ക്ലബ് മുംബൈ സിറ്റി എഫ്‌സിയിലേക്കാണ് മുന്‍ പിഎസ്ജി താരം കൂടിയായ ഓഗ്‌ബെചെ കൂടുമാറിയിരിക്കുന്നത്. വിടവാങ്ങളുമായി ബന്ധപ്പെട്ട് ഓഗ്‌ബെചെ സഹതാരങ്ങള്‍ക്ക് അയച്ച സന്ദേശത്തിന്റെ സ്വതന്ത്ര മലയാള പരിഭാഷ

‘ഹായ് ബോയ്‌സ്, ഞാന്‍ നിങ്ങളെയെല്ലാം ഹൃദയത്തോട് ചേര്‍ത്ത് നിര്‍ത്തുന്നു. അവസാന സീസണ്‍ നമുക്കെല്ലാവര്‍ക്കും വലിയ പ്രയാസകരമായിരുന്നു എന്നത് പ്രത്യേകം പറയേണ്ട കാര്യമില്ല…

എങ്കിലും പരസ്പര ബഹുമാനം കൊണ്ടും സനേഹം കൊണ്ടും, ഐക്യബോധം കൊണ്ടും പോരാട്ട വീര്യം കൊണ്ടും അവസാന ദിവസം വരെ നമ്മള്‍ കാണിച്ച മനോഭാവം പ്രശംസയര്‍ഹിക്കുന്നതാണ്. നിങ്ങളോടൊപ്പം ഡ്രസ്സിംഗ് റൂം പങ്കിട്ടതില്‍ ഞാന്‍ ബഹുമാനിക്കുന്നു. എല്ലാവര്‍ക്കും ഭാവിയിലേക്ക് എല്ലാ മംഗളങ്ങളും ആശംസിക്കുന്നു.

പ്ലീസ് നോട്ട്; എനിക്ക് ആരെയെങ്കിലും സഹായിക്കാന്‍ കഴിയുമെങ്കില്‍ എന്നെ ബന്ധപ്പെടാന്‍ ഒരു കാരണവശാലും മടിക്കരുത്. നന്നായി കെയര്‍ ചെയ്യുക. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ’