ഓഗ്‌ബെചെ മുംബൈ എഫ്‌സി വിടുന്നു, റാഞ്ചുന്നത് ഈ ക്ലബ്

Image 3
FootballISL

കേരള ബ്ലാസ്റ്റേഴ്‌സിന്റെ എക്കാലത്തേയും വലിയ ഗോള്‍വേട്ടക്കാരനും മുംബൈ ഇന്ത്യന്‍സ് താരവുമായ ബാര്‍ത്തലോമ്യു ഓഗ്‌ബെചെ പുതിയ സീസണില്‍ ഐഎസ്എല്‍ കളിക്കുക മറ്റൊരു ക്ലബില്‍. ഹൈദരാബാദ് എഫ്‌സിയാണ് ഓഗ്‌ബെചെയെ പുതിയ സീസണില്‍ സ്വന്തമാക്കിയിരിക്കുന്നത്.

പ്രമുഖ കായിക മാധ്യമമായ സ്‌പോട്‌സ് കീഡയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. 2018ല്‍ നോര്‍ത്ത് ഈസ്റ്റിലൂടെയാണ് ഓഗ്‌ബെചെ ആദ്യമായി ഐഎസ്എല്‍ കളിക്കുന്നത്. ആ സീസണില്‍ നോര്‍ത്ത് ഈസ്റ്റിനെ പ്ലേഓഫില്‍ കയറ്റുന്നതില്‍ നിര്‍ണ്ണായക പങ്കാണ് ഓഗ്‌ബെചെ നടത്തിയത്.

തൊട്ടടുത്ത വര്‍ഷം കോച്ച് എല്‍ക്കോ ഷട്ടോരിയ്‌ക്കൊപ്പം കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് നൈജീരിയന്‍ താരം ചേക്കേറുകയായിരുന്നു. ആ സീസണില്‍ ബ്ലാസ്റ്റേഴ്‌സിനായി തകര്‍പ്പന്‍ പ്രകടനം കാഴ്ച്ചവെച്ച ഓഗ്‌ബെചെ 15 ഗോളുകളാണ് അടിച്ച് കൂട്ടിയത്. എന്നാല്‍ ആ സീസണിന് ശേഷം ഓഗ്‌ബെചെ മുംബൈ സിറ്റിയിലേക്ക് ചേക്കേറുകയായിരുന്നു.

കഴിഞ്ഞ സീസണില്‍ ഐഎസ്എല്ലില്‍ മുംബൈ സിറ്റി എഫ്‌സി ചാമ്പ്യന്മാരായപ്പോള്‍ മുന്‍ പിഎസ്ജി താരം കൂടിയായ ഓഗ്‌ബെചെ എട്ട് ഗോളുകളും മൂന്ന് അസിസ്റ്റുകളുമായി തിളങ്ങി. ഇതോടെ ഐഎസ്എല്ലില്‍ കളിച്ച എല്ലാ സീസണിലും എട്ട് ഗോളുകള്‍ നേടിയ താരമെന്ന അപൂര്‍വ്വ നേട്ടവും ഓഗ്‌ബെചെ സ്വന്തമാക്കി.

ഹൈദരാബാദ് എഫ്‌സിയിലേക്കുളള ഓഗ്‌ബെചെയുടെ കൂറുമാറ്റം അടുത്ത സീസണില്‍ ആ ടീമിന് കൂടുതല്‍ കരുത്ത് നല്‍കും. ഇതോടെ എല്ലാ സീസണിലും പുതിയ ടീമില്‍ കളിച്ച താരമെന്ന പേരും ഓഗ്‌ബെചെയ്‌ക്കൊപ്പമാകും