മെസി ബാഴ്സയിൽ തന്നെ കരാർ പുതുക്കും, ശുഭപ്രതീക്ഷയുമായി ബാഴ്സ ഇതിഹാസം

Image 3
FeaturedFootballLa Liga

ബാഴ്‌സ വിടാൻ ആഗ്രഹിക്കുന്നുണ്ടെങ്കിലും സൂപ്പർതാരം ലയണൽ മെസി ബാഴ്സയിൽ തന്നെ തുടർന്ന് യുവതാരങ്ങളെ വളരാൻ സഹായിക്കുമെന്ന് തന്നെയാണ് ബാഴ്സ ഇതിഹാസം റിവാൾഡോ പ്രത്യാശ പ്രകടിപ്പിക്കുന്നത്. ക്ലബ്ബുമായി മെസി രണ്ടു വർഷത്തേക്കു കൂടി കരാർ പുതുക്കുമെന്നാണ് ബ്രസീലിയൻ ഇതിഹാസത്തിന്റെ പക്ഷം.

സുവാരസിന്റെ പുറത്താക്കലുമായി ബന്ധപ്പെട്ടു ബാഴ്‌സ ബോർഡിനെതിരെ മെസി രൂഷമായി വിമർശനങ്ങൾ ഉയർത്തുന്നുണ്ടെങ്കിലും മെസി തന്റെ തീരുമാനത്തിൽ നിന്നും പിന്തിരിയുമെന്നും ബാഴ്സയിൽ തുടരുമെന്നു തന്നെയാണ് റിവാൾഡോ കരുതുന്നത്. റിവാൾഡോ ബെറ്റ്ഫെയറിനോട് പറഞ്ഞു: “സുവാരസിന്റെയും വിദാലിന്റെയും വിടവാങ്ങലിനു ശേഷം മാധ്യമങ്ങളെല്ലാം മെസി അടുത്ത സീസണിൽ ക്ലബ് വിടുമെന്ന് തന്നെയാണ് വെളിവാക്കുന്നത്. എന്നാൽ എനിക്കിപ്പോഴും തോന്നുന്നത് മെസി പുറത്തുപോവുന്നതിനെ തടയുന്ന പലകകാരണങ്ങളും സംഭവിച്ചേക്കാമെന്നാണ്.”

“ലോക്കർ റൂമിൽ മെസി പുതിയ സുഹൃത്തുക്കളെ സൃഷ്ടിക്കുകയും പുതിയ 2021 ഇലക്ഷൻ നടക്കാനിരിക്കുന്നത് സാഹചര്യങ്ങൾ മട്ടിമറിക്കുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. നിലവിലെ പ്രസിഡന്റുമായി മെസിയുടെ ബന്ധമെങ്ങനെ പോവുന്നുവെന്നു നമുക്കറിയാത്തതുകൊണ്ട് കാത്തിരിക്കാം, അദ്ദേഹത്തിന്റെ മനസ്സുമാറാനും രണ്ടു വർഷത്തേക്കുകൂടി പുതിയ കരാറിലെത്താനുമായി. ” റിവാൾഡോ വ്യക്തമാക്കി.

പുത്തൻ താരോദയം അൻസു ഫാറ്റിയെക്കുറിച്ച് സംസാരിക്കാനും റിവാൾഡോ മറന്നില്ല. 400മില്യൺ റിലീസ് ക്ലോസ് വെച്ചത് അദ്ദേഹം ബാഴ്സക്ക് എത്ര പ്രധാനപ്പെട്ട താരമാണെന്നു കാണിക്കുന്നുവെന്നും ഒരിക്കൽ മെസ്സിയെയും മറ്റു ബാഴ്സയിലെ മികച്ചതാരങ്ങളോടും താരതമ്യം ചെയ്യാനാവുന്ന താരമായി മാറാനാവുമെന്നും റിവാൾഡോ അഭിപ്രായപ്പെട്ടു. ബാഴ്സ യുവതാരങ്ങളെ വളർത്തിക്കൊണ്ടുവരാനും വലിയമത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെക്കാനുമാണ് ശ്രമിക്കുന്നതെന്നു ഇതിലൂടെ വെളിവാകുന്നുവെന്നും റിവാൾഡോ പറഞ്ഞു.