സിറ്റി യുവ ഡിഫെൻഡർക്ക് പിന്നാലെ ബാഴ്‌സ, വരുന്നത് പീകെക്ക് പകരക്കാരന്‍

ബാഴ്‌സ അക്കാദമിയായ ലാമാസിയയില്‍ വളര്‍ന്നുവന്ന യുവ പ്രതിരോധനിര താരം എറിക് ഗാര്‍ഷ്യയെ മാഞ്ചസ്റ്റര്‍ സിറ്റിയില്‍ നിന്നും തിരിച്ചെത്തിക്കാനുള്ള ശ്രമിക്കുകയാണ് ബാഴ്സലോണ. പ്രതിരോധതാരം ജെറാര്‍ഡ് പീകെക്കു പകരക്കാരനായാണ് മുന്ഡ ബാഴ്‌സ താരം കൂടിയായ ഗാര്‍ഷ്യയെ ക്യാമ്പ് നൂവിലെത്തിക്കാന്‍ പദ്ധതിയിടുന്നത്.

മുപ്പത്തിമൂന്നുകാരനായ പിക്വെക്ക് 2022 വരെയാണ് ബാഴ്‌സയില്‍ കരാറുള്ളത്. 2008 മുതലായിരുന്നു ഗാര്‍ഷ്യ ബാഴ്‌സ യൂത്ത് ടീമില്‍ കളിച്ചു തുടങ്ങിയത്. ഏകദേശം പത്ത് വര്‍ഷത്തിനടുത്ത് ലാ മാസിയയില്‍ കളിച്ചതിന് ശേഷം 2017ലാണ്പെപ്പിന്റെകീഴിലുള്ള മാഞ്ചസ്റ്റര്‍ സിറ്റിയിലേക്ക് എറിക് ഗാര്‍ഷ്യ ചേക്കേറുന്നത്.

പെപ്പിന്റെ കീഴില്‍ ഈ സീസണില്‍ സിറ്റിക്കു വേണ്ടി മികച്ച പ്രകടനമാണ് എറിക് ഗാര്‍ഷ്യ കാഴ്ച്ച വെച്ചത്. ഷെഫീല്‍ഡ് യൂണൈറ്റഡിനെതിരായ മത്സരത്തില്‍ വിജയം കൈവരിച്ചതിന് ശേഷം താരത്തെ പുകഴ്ത്തി കൊണ്ട് പരിശീലകന്‍ പെപ് ഗ്വാര്‍ഡിയോള രംഗത്ത് വന്നിരുന്നു. എന്നാല്‍ താരത്തിന് തന്റെ ജന്മദേശത്തേക്ക് തന്നെ മടങ്ങിപോവാന്‍ ആഗ്രഹമുണ്ട്.

പക്ഷെ ഗാര്‍സ്യ മാഞ്ചസ്റ്റര്‍ സിറ്റിയില്‍ തന്നെ തുടരും എന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്നും താരത്തെ കൈവിടാന്‍ താല്പര്യമില്ലെന്നും പെപ് ഗാര്‍ഡിയോള അഭിപ്രായപ്പെട്ടിരുന്നു. ഏതായാലും ബാര്‍സലോണയുടെ അക്കാദമി താരമായിരുന്ന താരത്തെ തിരികെയെത്തിക്കാനുള്ള ശ്രമത്തിലാണ് ബാഴ്‌സ. രണ്ടു വര്‍ഷത്തെ തന്റെ കരാറിനു ശേഷം ബാഴ്‌സലോണ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് ജെറാര്‍ഡ് പീക്കെ മുന്‍പ് വെളിപ്പെടുത്തിയിരുന്നു.

ബാഴ്സലോണ പ്രതിരോധത്തിന്റെ ഹൃദയമായ ജെറാര്‍ഡ് പിക്കെക്കു പറ്റിയ പകരക്കാരനായാണ് എറിക് ഗാര്‍ഷ്യയെ ബാഴ്സലോണ വിലയിരുത്തുന്നത്.

You Might Also Like