യുവന്റസ് ലെഫ്റ്റ് ബാക്കിനെ റാഞ്ചാൻ ബാഴ്‌സ, ഉടൻ കരാറിലെത്തിയേക്കും

Image 3
FeaturedFootball

ഇറ്റാലിയന്‍ വമ്പന്‍മാരായ യുവന്റസിന്റെ യുവ പ്രതിരോധനിര താരം മാത്തിയ ഡി ഷീഗ്ലിയോനെ സ്വന്തം തട്ടകത്തിലെത്തിക്കാനൊരുങ്ങുകയാണ് സ്പാനിഷ് വമ്പന്മാരായ ബാഴ്‌സലോണ. ലെഫ്റ്റ് ബാക്കായ ഷീഗ്ലിയോ ജോര്‍ഡി ആല്‍ബക്ക് പിന്‍ഗാമിയായാണ് മാത്തിയ ഡി ഷീഗ്ലിയോനെ സ്വന്തമാക്കാന്‍ ബാഴ്‌സ ആലോചിക്കുന്നത്.

കുറെ കാലങ്ങളായി പല ഉപയോഗങ്ങളുള്ള സെര്‍ജിയോ റോബെര്‍ട്ടോയെ പോലുള്ള പ്രതിരോധ താരത്തെ ഇടതു വിങ്ങിലേക്ക് ബാഴ്സലോണ അന്വേഷിക്കാന്‍ തുടങ്ങിയിട്ട്. മാത്തിയ ഡി ഷീഗ്ലിയോ അത്തരമൊരു താരമാണ്. 10 മില്യണാണ് യുവന്റസ് താരത്തിനു വിലയിട്ടിരിക്കുന്നത്.

ഷീഗ്ലിയോനില്‍ നിന്നും പോസിറ്റീവ് റിപോര്‍ട്ടുകള്‍ ലഭിച്ചതോടെ താരത്തിനു വേണ്ടി യുവന്റസുമായി കരാറിലെത്താന്‍ ബാഴ്സ ശ്രമം തുടങ്ങിയിട്ടുണ്ട്. ഇറ്റാലിയന്‍ മാധ്യമമായ ടുട്ടോമെര്‍കാറ്റോ ആണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

ഈ സീസണില്‍ യുവന്റസിനു വേണ്ടി ആകെ 11 മത്സരങ്ങളാണ് ഷീഗ്ലിയോ കളിച്ചിട്ടുള്ളു. അതിലും എട്ട് എണ്ണത്തില്‍ മാത്രമാണ് താരത്തിനു മത്സരത്തിന്റെ തുടക്കം മുതല്‍ കളിക്കാന്‍ സാധിച്ചിട്ടുള്ളു. പരിക്കാണ് താരത്തിനു യുവന്റസിനൊപ്പമുള്ള ബാക്കി മത്സരങ്ങള്‍ നഷ്ടപ്പെടുത്തിയത്. ചാമ്പ്യന്‍സ് ലീഗ് മത്സരങ്ങള്‍ക്കുള്ള തയ്യാറെടുപ്പിലാണെങ്കിലും യുവന്റ്സുമായി എത്രയും പെട്ടെന്ന് കരാറിലെത്താനുള്ള ശ്രമത്തിലാണ് ബാഴ്സ.