കൂട്ടീഞ്ഞോയിലെ ആ അഭൂതപൂർവമായ മാറ്റം പെഡ്രിയിലും വരുത്താൻ ആവശ്യപ്പെട്ട് ബാഴ്‌സ പരിശീലകർ

ബയേണിന് വേണ്ടി മികച്ച പ്രകടനം നടത്തി ബാഴ്സയിലെക്കെത്തിയ കൂട്ടീഞ്ഞോയിൽ പ്രകടമായ മാറ്റമാണ് ബാഴ്സ അധികൃതർക്ക് കാണാനായത്. ശരീരികവും കളിയിലും വന്ന അഭൂതമായ മാറ്റത്തിനു കാരണം ജർമനിയിലെ ലോൺ കരിയർ തന്നെയാണ്. ഇംഗ്ലണ്ടിലേക്ക് ചേക്കേറാനിരുന്ന കൂട്ടീഞ്ഞോയേ കൂമാനാണ് തന്റെ പാഠത്തിയെക്കുറിച്ച് പറഞ്ഞു മനസിലാക്കി തിരിച്ചു വിളിച്ചത്.

ബയേണിനൊപ്പം ബുണ്ടസ്‌ലിഗയും ചാംപ്യൻസ്‌ലീഗും സ്വന്തമാക്കി ബാഴ്സയിലെത്തിയ താരം കൂമാനുകീഴിൽ മികച്ച പ്രകടനം തുടരുകയാണ്. സ്പാനിഷ് മാധ്യമമായ ഡയാരിയോ സ്പോർട്ടിന്റെ റിപ്പോർട്ടുകൾ പ്രകാരം കൂട്ടീഞ്ഞോയുടെ ശാരീരികമായ വളർച്ചയിലും ക്ഷമതയിലും വലിയ മാറ്റം ഉണ്ടാക്കിയിട്ടുണ്ടെന്നാണ് അറിയാനാവുന്നത്.

ഈ മാറ്റം പുതിയ കൗമാരപ്രതിഭയായ പെഡ്രിയിലും വരുത്താൻ ആവശ്യപ്പെട്ടിരിക്കുകയാണ് ബാഴ്സലോണ പരിശീലകർ. ഈ സീസണിൽ കൂമാനു കീഴിൽ അഭൂതപൂർവമായ പ്രകടനം തുടരുന്ന താരമാണ് പെഡ്രി. കൂട്ടിഞ്ഞോയെ പോലെ ശാരീരികമായി മികച്ചതും ഷമതയുള്ളതുമായ പുതിയ പെഡ്രിയെ സൃഷ്ടിക്കാനാണ് ബാഴ്സലോണ ശ്രമമാരംഭിച്ചിരിക്കുന്നത്.

ചാമ്പ്യൻസ് ലീഗിൽ ഫെറെൻക്വാരോസിനെതിരെ ഗോൾനേടുകയും യുവന്റസിനെതിരെ മാൻ ഓഫ് ദ മാച്ച് പ്രകടനം നടത്തുകയും ചെയ്ത പ്രെഡ്രി കൂമാന്റെ ബാഴ്സയിലെ അവിഭാജ്യ ഘടകമായി മാറിയിരിക്കുകയാണ്. കൂട്ടീഞ്ഞോക്കേറ്റ പരിക്കു ബാർസലോണയിലുണ്ടാക്കിയ വിടവിനെ നികത്താൻ പെഡ്രിക്ക് കഴിഞ്ഞുവെന്നു വേണം കരുതാൻ. വളർന്നു വരുന്ന പതിനേഴുകാരനിൽ കൂടുതൽ മസിലുകൾ കൂടിയുണ്ടായാൽ ലോകഫുട്ബോളിലെ തന്നെ മികച്ച ആക്രമണമധ്യനിരതാരമാവാൻ പെഡ്രിക്ക് കഴിയുമെന്നാണ് ബാഴ്സ പ്രതീക്ഷിക്കുന്നത്. അതിനായി താരത്തിന്റെ ഭക്ഷണക്രമത്തിലും വലിയ മാറ്റങ്ങൾ ഉണ്ടായേക്കും.

You Might Also Like