തിരിച്ചുവരവ് അസാധ്യം, തുറന്നടിച്ച് സുവാരസ്

Image 3
FeaturedFootball

ലാലിഗ അതിന്റെ കിരീധാരണത്തിനടുത്തു നില്‍ക്കെ ബാഴ്‌സലോണയ്ക്ക് ഇനിയൊരു തിരിച്ചുവരവ് അസാധ്യമാണെന്നാണ് മുന്നേറ്റനിരതാരം ലൂയിസ് സുവാരസ് വിലയിരുത്തുന്നത്. തുടര്‍ച്ചയായി മൂന്നു മത്സരങ്ങളില്‍ സമനില നേടിയതാണ് കിരീടം നഷ്ടപ്പെടുത്താനിടയാക്കിയതെന്നാണ് സുവാരസ് പറയുന്നു.

വെറും രണ്ടു മത്സരങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ബാര്‍സലോണയെക്കാള്‍ നാലു പോയിന്റകലെ ഒന്നാം സ്ഥാനത്തു തുടരുകയാണ് റയല്‍ മാഡ്രിഡ്. ഇനിയുള്ള മത്സരങ്ങളില്‍ ഏതെങ്കിലും ഒന്നില്‍ മാത്രം ജയിച്ചാല്‍ റയല്‍ മാഡ്രിഡ് കിരീടം നേടാനാകും.

മാഡ്രിഡിന് വിയ്യാറയലും ലെഗാനെസുമാണെങ്കില്‍ ബാഴ്സക്ക് ഒസാസുനയും അലാവെസുമാണ് ബാക്കിയുള്ള രണ്ടു മത്സരങ്ങളിലെ എതിരാളികള്‍.

‘സത്യം പറയുകയാണെങ്കില്‍ ഇനി ലീഗ് നേടുകയെന്നത് അസാധ്യമാണ്. സെവിയ്യയോടുള്ള മത്സരശേഷമാണ് എല്ലാം തകിടം മറിഞ്ഞത്. ഞങ്ങള്‍ക്ക് മുന്നേറാനുള്ള അവസരമുണ്ടായിരുന്നു. അതിനു ശേഷം വിഗോയുമായും അതാവര്‍ത്തിച്ചു. ഞങ്ങള്‍ക്ക് മികച്ച അവസരമാണ് നഷ്ടപ്പെട്ടത്.’ സുവാരസ് കാറ്റാലന്‍ മാധ്യമമായ സ്‌പോര്‍ട്ടിനോട് അഭിപ്രായപ്പെട്ടു

ഞങ്ങള്‍ സെല്‍റ്റ വിഗോയെ തോല്പിച്ചിരുന്നെങ്കില്‍ അത്‌ലറ്റികോയുമായുള്ള മത്സരത്തിന് മികച്ച തുടക്കം ലഭിച്ചേനെയെന്നും വിഗോയുമായുള്ള മത്സരത്തിലാണ് എല്ലാം നഷ്ടപ്പെട്ടതെന്നും സുവാരസ് അഭിപ്രായപ്പെട്ടു. അവസാനനിമിഷത്തിലെ ആസ്പാസിന്റെ ഗോള്‍ വേദനിപ്പിക്കുന്നതായിരുന്നെന്നും ഇനിയുള്ള മത്സരങ്ങള്‍ ജയിച്ചു ചാമ്പ്യന്‍സ്ലീഗിനു വേണ്ടി തയ്യാറെടുക്കണമെന്നും സുവാരസ് കൂട്ടിച്ചേര്‍ത്തു.