പ്രതാപത്തിലേക്കു തിരിച്ചെത്താൻ ബാഴ്സക്ക് നിർദ്ദേശങ്ങളുമായി ബ്രസീലിയൻ ഇതിഹാസം

Image 3
FeaturedFootball

വളരെ ദയനീയമായ പ്രകടനം കാഴ്ച വെച്ച് ഇത്തവണ ലാലിഗ കിരീടം റയലിനു മുന്നിൽ അടിയറവു വച്ച ബാഴ്സലോണ അടുത്ത സീസണു മുന്നോടിയായി വരുത്തേണ്ട മാറ്റങ്ങൾ നിർദ്ദേശിച്ച് ബ്രസീലിയൻ ഇതിഹാസം റിവാൾഡോ. ഈ രീതിയിലാണു പോകുന്നതെങ്കിൽ ബാഴ്സലോണ ചാമ്പ്യൻസ് ലീഗിൽ നാപോളിയോടു തോൽക്കുമെന്നും പരിശീലകനെ പുറത്താക്കുന്ന കാര്യം ക്ലബ് നേതൃത്വം ചിന്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.

“നാപോളിയോട് തോൽക്കുകയെന്ന അപകടം ബാഴ്സക്കു നിലനിൽക്കുന്നുണ്ട്. ചാമ്പ്യൻസ് ലീഗിനു മുൻപ് പരിശീലകനെ പുറത്താക്കുകയെന്നത് ക്ലബ് നേതൃത്വത്തിന് തലവേദന തന്നെയാണ്. ബാഴ്സ പ്രസിഡന്റ് അതു ചിന്തിച്ചു തുടങ്ങിയിട്ടുണ്ടാകാം. ആരാധകർ വിവിധ രീതിയിൽ പ്രതികരിക്കുന്നത് സെറ്റിയനു കീഴിൽ ടീം നടത്തിയ മോശം പ്രകടനത്തെ തുടർന്നാണ്. ഒരു മാറ്റം അനിവാര്യമാണ്.”

https://twitter.com/Dandy_Boy1/status/1284405613406162944?s=19

”ലൗടാരോ മാർട്ടിനസിനു പകരം നെയ്മറെ ടീമിലെത്തിക്കുന്നതിനെ കുറിച്ച് ബാഴ്സ ചിന്തിക്കണം. ലൗടാരോയുടെ റിലീസിങ്ങ് ക്ളോസ് ഉടമ്പടിയുടെ കാലാവധി തീർന്നതു കൊണ്ട് കൂടുതൽ തുക ഇന്ററിന് ആവശ്യപ്പെടാം. അതേ സമയം നെയ്മറുടെ ട്രാൻസ്ഫറിനെക്കുറിച്ച് ചർച്ച ചെയ്യാൻ പിഎസ്ജിക്കു താൽപര്യമുള്ളതു കൊണ്ട് അതാണു ചിന്തിക്കേണ്ടത്.” റിവാൾഡോ പറഞ്ഞത് മാർക്ക വെളിപ്പെടുത്തി.

ഇപ്പോഴത്തെ ഫോമനുസരിച്ച് ബാഴ്സ ഈ സീസണിൽ കിരീടമൊന്നും നേടാൻ യാതൊരു സാധ്യതയുമില്ല. ടീമിന്റെ സാഹചര്യങ്ങളെ കുറിച്ച് മെസിയും സെറ്റിയനും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങളും രൂക്ഷമാണ്. ഒരു മാറ്റം ബാഴ്സക്ക് അത്യാവശ്യമാണെന്നാണ് ഇതു വ്യക്തമാക്കുന്നത്.