മെസിയില്ലാത്ത ബാഴ്‌സയെ സങ്കല്‍പിക്കാനെ കഴിയുന്നില്ല, അലമുറയിട്ട് ഇതിഹാസം

ബയേണുമായുള്ള നാണംകെട്ട തോൽവിയോടെ ഒരു കിരീടം പോലും നേടാതെയാണ് ബാഴ്സലോണ സീസൺ പൂർത്തിയാക്കിയത്. അതിനോടൊപ്പം തന്നെ മെസി ക്ലബ്ബ് വിടുമെന്ന അഭ്യൂഹങ്ങളും. ബാഴ്‌സലോണ ആരാധകർക്ക് ഈ വർഷം വേവലാതികളുടെയും ആശങ്കകളുടെയും സീസണാണെന്നുള്ളതിൽ തർക്കമില്ല.

എന്നാൽ ആരാധകരുടെ ആശങ്കകൾക്കൊപ്പം മെസി ക്ലബ് വിടുന്നതുമായി ബന്ധപ്പെട്ട് തന്റെ വേവലാതി അറിയിച്ചിരിക്കുകയാണ് ബാഴ്സ ഇതിഹാസതാരമായ ഡെക്കോ.മെസിയില്ലാത്ത ബാഴ്സയെ സങ്കൽപ്പിക്കാൻ കൂടി കഴിയില്ലെന്നും എന്നാൽ അത്‌ സംഭവിച്ചേക്കാവുന്ന കാര്യമാണെന്നാണ് മെസിയുടെ മുൻ സഹതാരം കൂടിയായ ഡെക്കോയുടെ അഭിപ്രായം.

“മെസി ക്ലബ് വിടുമോ ഇല്ലയോ എന്ന കാര്യത്തെ കുറിച്ച് എനിക്കറിയില്ല. പക്ഷെ അദ്ദേഹത്തിന് ഇപ്പോഴും കരാർ ബാക്കിയുണ്ട്. അദ്ദേഹം എപ്പോഴും വിജയങ്ങൾ മാത്രം ആഗ്രഹിക്കുന്ന ഒരു താരമാണ്. പക്ഷെ ഒരു കോംപിറ്ററ്റീവ് ടീം എന്ന നിലയിൽ ബാഴ്‌സ എന്താണോ അദ്ദേഹത്തിന് വാഗ്ദാനം ചെയ്യന്നതിനെ ആശ്രയിച്ചായിരിക്കും മെസിയുടെ ഭാവി. ഞാൻ ഇതുവരെ അദ്ദേഹവുമായി സംസാരിച്ചിട്ടില്ല. പക്ഷെ അദ്ദേഹം എന്താണ് ചിന്തിക്കുന്നത് എന്നെനിക്കറിയാം. അദ്ദേഹം തീർച്ചയായും അദ്ദേഹത്തിന്റെ ഭാവിയെ കുറിച്ചാണ് ചിന്തിക്കുന്നത്.”

ഒരു തീരുമാനത്തിലെത്താൻ തീർച്ചയായും അദ്ദേഹത്തിന് ബുദ്ധിമുട്ടുണ്ടാകും. കാരണം അദ്ദേഹത്തിന്റെ ജീവിതവുമായി ബന്ധപ്പെട്ട ഒരു ക്ലബ്ബിനെ കുറിച്ചാണ് നമ്മൾ ചർച്ച ചെയ്യുന്നത്. ചരിത്രത്തിലെ ഏറ്റവും മികച്ച താരത്തെ കുറിച്ചാണ് നമ്മൾ ചർച്ച ചെയ്യുന്നത്. അതിനാൽ തന്നെ തീരുമാനമെടുക്കൽ അത്ര എളുപ്പമാവില്ല. മെസ്സിയില്ലാത്ത ബാഴ്സയെ സങ്കൽപ്പിക്കാൻ കൂടി കഴിയാത്ത കാര്യമാണ്. പക്ഷെ അത്‌ സംഭവിച്ചേക്കാം” ഡെക്കോ മുണ്ടോ ഡീപോർട്ടീവോയോട് അഭിപ്രായപ്പെട്ടു.

You Might Also Like