ബാഴ്‌സയെ കുറിച്ച് വലിയ ഭയം, മുന്നറിയിപ്പുമായി റിവാള്‍ഡോ

ഒസാസുനയുമായി സീസണിലെ തന്നെ മോശം പ്രകടനം കാഴ്ചവെച്ച് 2-1ന് അടിയറവു പറഞ്ഞതോടെ ബാഴ്‌സയ്‌ക്കെതിരെ നിരവധി വിമര്‍ശനങ്ങളാമ് ഉയരുന്നത്. ബാഴ്‌സയുടെ ചാമ്പ്യന്‍സ് ലീഗ് പ്രതീക്ഷകള്‍ക്ക്തന്നെ കനത്ത തിരിച്ചടിയാണുണ്ടാവാന്‍ പോകുകയാണെന്നാണ് മുന്‍ ബാഴ്സലോണതാരവുംബ്രസീലിയന്‍ ഇതിഹാസവുമായ റിവാള്‍ഡോ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
വിയ്യാറലിനെ തോല്‍പിച്ചതോടെ ബാഴ്സയെ മറികടന്നു റയല്‍ മാഡ്രിഡ് അവരുടെ മുപ്പതിനാലാമത്തെ ലാലിഗകിരീടം നേടിയ സാഹചര്യത്തിലാണ് റിവാള്‍ഡോ ബാഴ്സയ്ക്ക് മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്.
ലാലിഗ നഷ്ടപ്പെടാന്‍കാരണം ബാഴ്സയുടെ മോശം പ്രകടനംതന്നെയാണെന്നും അല്ലാതെ വീഡിയോ റഫറിതീരുമാനങ്ങള്‍ റയല്‍ മാഡ്രിഡിന് അനുകൂലമായതല്ല തിരിച്ചയ്ക്ക് കാണമെന്നും റിവാള്‍ഡോമുന്‍പ് ആരോപിച്ചിരുന്നു. അതിനു പിന്നാലെയാണ് വരാനിരിക്കുന്നചാമ്പ്യന്‍സ് ലീഗ് രണ്ടാം പാദ മത്സരത്തെക്കുറിച്ചും റിവാള്‍ഡോ മുന്നറിയിപ്പ് നല്‍കുന്നത്.
ഓഗസ്റ്റ് ആദ്യവാരത്തില്‍ലാണ് ബാഴ്സയുംഇറ്റാലിയന്‍ വമ്പന്മാരായ നാപോളിയുമായുള്ള ചാമ്പ്യന്‍സ്ലീഗ് രണ്ടാം പാദ മത്സരം നടക്കുന്നത്. ബാഴ്‌സയുടെ തട്ടകമാണ് ക്യാമ്പ് നൗവില്‍ വെച്ചാണ് മത്സരം നടക്കുന്നത്. സ്വന്തം തട്ടകത്തില്‍ ഇതുവരെ പരാജയമറിയാത്ത ബാഴ്സ ആദ്യപാദത്തില്‍നാപോളിയുടെ തട്ടകത്തില്‍ 1-1ന് സമനിലയില്‍ പിരിഞ്ഞിരുന്നു.
‘ഒരു വലിയ ആപത്തു വരാനിരിക്കുന്നു. നാപോളി ബാഴ്സയെ പുറത്താക്കിയേക്കാം. ഒരു ആരാധകനെന്ന നിലക്കും മുന്‍ ബാഴ്സതാരമെന്ന നിലക്കും ഈ മത്സരത്തെക്കുറിച്ച് വല്ലാത്ത വേവലാതിയുണ്ട്. എനിക്ക് തോന്നുന്നത് ബാഴ്സയുടെ വിശ്വസ്തര്‍ക്കെല്ലാം ഇങ്ങനെയൊരു ഭീതി പങ്കുവെക്കുന്നുണ്ടെന്നാണ്.’ ഇറ്റാലിയന്‍ മാധ്യമമായ ടുട്ടോമെര്‍കാറ്റോവെബിനോട് റിവാള്‍ഡോ പ്രതികരിച്ചു.
ഓഗസ്റ്റ് 8നാണു ബാഴ്സയും നാപോളിയും തമ്മിലുള്ള ചാംപ്യന്‍സ്ലീഗ് മത്സരം നടക്കുക.