ബാഴ്‌സയെ മുറിവേല്‍പിച്ച് പ്യാനിച്ച്, റയലിനോട് ഇഷ്ടം പറഞ്ഞുളള വാക്കുകള്‍ തിരിഞ്ഞുകൊത്തുന്നു
യുവന്റസില്‍ നിന്ന് 60 മില്യണ്‍ യൂറോക്ക് മുപ്പതുകാരന്‍ മിറാലം പ്യാനിച്ചിനെ ബാര്‍സലോണ സ്വന്തമാക്കിയത് വലിയ വാര്‍ത്തയായിരുന്നല്ലോ. എന്നാല്‍ റയലിന്റെ ചിരവൈരികളായ റയല്‍ മാഡ്രിഡിനെക്കുറിച്ച് ഈ ബോസ്‌നിയന്‍ മധ്യനിരതാരം മുമ്പ് പറഞ്ഞ വാക്കുകള്‍ ഇപ്പോള്‍ ഫുട്‌ബോള്‍ ലോകം ചര്‍ച്ച ചെയ്ത് കൊണ്ടിരിക്കുകയാണ്.
‘സിദാന്റെയും ബ്രസീലിയന്‍ റൊണാള്‍ഡോയുടെ കാലത്തേ ഞാന്‍ റയലിനെ പിന്‍തുടര്‍ന്നിരുന്നു. അതിനു ശേഷം എന്റെ ഇഷ്ടക്ലബ്ബ് റയല്‍ തന്നെയായിരുന്നു. ആരാണ് റയലില്‍ കളിക്കാന്‍ ആഗ്രഹിക്കാത്തത്?’ 2009 ല്‍ സ്പാനിഷ് മാധ്യമമായ എ എസ്സിനു നല്‍കിയ അഭിമുഖത്തിലാണ് അന്ന് 19 വയസ്സ് മാത്രമുണ്ടായിരുന്ന പ്യാനിച്ച് ഇക്കാര്യം പറഞ്ഞത്.
2013ല്‍ വീണ്ടും റയല്‍ മാഡ്രിഡിനോടുള്ള ഇഷ്ടം പ്യാനിച്ച് തുറന്നു പറഞ്ഞിരുന്നു. ‘ ചെറുപ്പത്തില്‍ സിദാന്റെ കളി കണ്ടതാണ് എന്നെ ഒരു ഫുട്‌ബോളറാകാന്‍ പ്രേരിപ്പിച്ചത്. അദ്ദേഹമാണ് ഞാന്‍ കണ്ടതില്‍ വെച്ച് ഏറ്റവും മികച്ച താരം. എന്റെ ഇഷ്ട ടീം എതെന്നു ചോദിച്ചാല്‍ അത് റയല്‍ മാഡ്രിഡാണ്.’ പ്രമുഖ ബോസ്‌നിയന്‍ മാധ്യമത്തോട് പ്യാനിച്ച് അഭിപ്രായപ്പെട്ടു.
റയലിനോടാണ് മുന്‍കാലത്തെ ഇഷ്ടമെങ്കിലും ബാര്‍സയുമായുള്ള പുതിയ പ്രയാണത്തില്‍ താന്‍ സന്തോഷവാനാണെന്ന് ട്രാള്‍ഫറിനു ശേഷം പ്യാനിച്ച് പറഞ്ഞിരുന്നു.
എന്നിരുന്നാലും പ്യാനിച്ചിനോട് ബാഴ്‌സ ആരാധകര്‍ ക്ഷമിക്കുമോയെന്നാണ് ഇനി കണ്ടറിയേണ്ടത്. അടുത്ത സീസണില്‍ ബാര്‍സലോണക്ക് വേണ്ടി ലാലിഗയില്‍ റയല്‍ മാഡ്രിഡിനെതിരെ കരിയറിന്റെ അടുത്ത ഘട്ടം ആരംഭിക്കുകയാണ് ഈ ബോസ്‌നിയന്‍ മിഡ്ഫീല്‍ഡര്‍.