ബാഴ്‌സ പ്രതികാരം തുടങ്ങി, മെസിയെ കത്തയക്കാന്‍ സഹായിച്ച നിയമ സംഘത്തെ പുറത്താക്കി

Image 3
FeaturedFootballLa Liga

മെസി ബുറോഫാക്സിലൂടെയാണ് ഔദ്യോഗികമായി തനിക്ക് ക്ലബ് വിടണമെന്ന് ബാഴ്സയെ അറിയിച്ചത്. സ്പെയിനിലെ റജിസ്റ്റർഡ് കത്താണ് ബറോഫാക്സ്.തനിക്ക് ക്ലബ് വിടാൻ അനുമതി നൽകണമെന്നും ജൂൺ പത്തിന് അവസാനിച്ച ഫ്രീ റിലീസ് ക്ലോസ് നീട്ടിത്തരണമെന്നായിരുന്നു കത്തിൽ ഉണ്ടായിരുന്നത്.

കോവിഡ് മഹാമാരി മൂലം സീസൺ വൈകി അവസാനിച്ചതിനാൽ അതിന് അർഹതയുണ്ട് എന്നുമായിരുന്നു മെസിയുടെ വക്കീൽ വിഭാഗം ചൂണ്ടിക്കാണിക്കുന്നത്. കൂടാതെ മെസിയുടെയും ബാഴ്സലോണ ക്ലബ്ബിന്റെയും ഉപദേശക-നിയമസമിതി ഒന്നായിരുന്നു. അതായത് ഈ സമിതിയാണ് മെസിയോട് ബറോഫാക്സ് അയക്കാൻ നിർദേശം നൽകിയത് എന്നാണ് ബാഴ്സയുടെ പുതിയ കണ്ടെത്തൽ.

അതു കൊണ്ടു തന്നെ ഈ നിയമസമിതിയെ പുറത്താക്കിയിരിക്കുകയാണ് ബാഴ്‌സ. ക്ലബിനോട് വഞ്ചന കാണിച്ചുവെന്നു ചൂണ്ടിക്കാണിച്ചാണ് ഈ സമിതിയെ പിരിച്ചു വിടാനുള്ള കാരണമായി ബാഴ്സ അധികൃതർ അറിയിച്ചിട്ടുള്ളത്. മെസിയുടെയും ബാഴ്സയുടെയും നിയമ സംഘം ഒന്നായതാണ് ബാഴ്‌സക്ക് തിരിച്ചടിയായത്. വർഷങ്ങളായിട്ട് ബാഴ്സയിൽ പ്രവർത്തിച്ചു വരുന്ന ഒരു സ്ഥാപനമാണത്.

സൂപ്പർ താരം നെയ്മർ ജൂനിയറുമായുള്ള പ്രശ്നത്തിലും ഇവർ തന്നെയായിരുന്നു നിയമപരമായി പിന്തുണ നൽകിയിരുന്നത്. ഏതായാലും കാര്യങ്ങൾ കൂടുതൽ മോശം സ്ഥിതിയിലേക്കാണ് പോയികൊണ്ടിരിക്കുന്നത്. മെസി പിസിആർ ടെസ്റ്റിന് എത്താത്തത് വലിയ പ്രശ്നങ്ങൾക്ക് ഹേതുവായേക്കും. ബാഴ്‌സ നിയമപരമായി മുന്നോട്ടു പോവുന്നത് മെസിക്കും തിരിച്ചടിയായേക്കും