ആഴ്സണൽ സൂപ്പർതാരത്തിനായി ബാഴ്‌സ, താരത്തിനായി മത്സരിച്ച്‌ പിഎസ്‌ജിയും

Image 3
FeaturedFootball

ബാഴ്സലോണ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ പുതിയൊരു താരത്തെക്കൂടി സ്വന്തം തട്ടകത്തിലേക്കെത്തിക്കാനൊരുങ്ങുന്നു.പ്രീമിയർ ലീഗ് വമ്പൻമാരായ ആഴ്‌സണലിന്റെ ഹെക്ടർ ബെല്ലരിനെയാണ് ബാഴ്സ നോട്ടമിട്ടിരിക്കുന്നത്. സ്പാനിഷ് മാധ്യമമായ സ്പോർട്ട് ആണ് ഈ വാർത്ത റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്.

ബാഴ്സയുടെ റൈറ്റ് ബാക്കായ നെൽസൺ സെമെഡോക്ക് പകരക്കാരനായാണ് താരത്തെ ബാഴ്സ നോട്ടമിട്ടിരിക്കുന്നത്. സ്പാനിഷ് താരമായ ബെല്ലരിൻ ബാഴ്സയിലൂടെ തന്നെ വളർന്ന താരമാണ്. ഇരുപത് മില്യൺ യൂറോയാണ് ബാഴ്സ താരത്തിന് വേണ്ടി ചിലവഴിക്കാൻ ഉദ്ദേശിക്കുന്നതെങ്കിലും ആഴ്‌സണൽ 35 മില്യൺ യുറോയെങ്കിലും കിട്ടണമെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ്.

ബാഴ്സക്ക് വെല്ലുവിളിയുമായി ഫ്രഞ്ച് വമ്പൻമാരായ പിഎസ്ജിയും മുന്നോട്ടു വന്നിട്ടുണ്ട്. സ്പോർട്ട് തന്നെയാണ് ഇക്കാര്യവും റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്. താരത്തെ ടീമിൽ എത്തിക്കാൻ താല്പര്യമുണ്ടെന്ന് പരിശീലകൻ തോമസ് ടൂക്കൽ ആഴ്‌സണലിനെ അറിയിച്ചതായാണ് വാർത്തകൾ.

എന്നാൽ 35 മില്യൺ യുറോ പിഎസ്ജിയും നൽകാൻ തയ്യാറല്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വില കുറക്കണമെന്ന് തന്നെയാണ് പിഎസ്ജിയുടെ ആവിശ്യവും. പിഎസ്‌ജിയെയും ബാഴ്സലോണയെയും കൂടാതെ സ്പാനിഷ് ക്ലബ്ബായ സെവിയ്യയും താരത്തെ നോട്ടമിട്ടിട്ടുണ്ടെന്നു ഇന്റിപെന്റന്റ് എന്ന മാധ്യമവും റിപ്പോർട്ട്‌ ചെയ്യുന്നു. ഏതായാലും വരുംദിവസങ്ങളിൽ ബാഴ്സലോണയിലേക്കുള്ള ബെല്ലരിന്റെ ട്രാൻസ്ഫർ വാർത്തകളും സജീവമായിരിക്കും.