10 മത്സരങ്ങൾ കൂടി കളിച്ചാൽ ലിവർപൂളിന് 20 മില്യൺ, കൂട്ടീഞ്ഞോയെ വിൽക്കാനൊരുങ്ങി ബാഴ്സ

ലിവർപൂളിൽ നിന്നും ബാഴ്‌സയിലേക്ക് ചേക്കേറിയ ബ്രസീലിയൻ സൂപ്പർതാരമാണ് ഫിലിപ്പെ കൂട്ടീഞ്ഞോ.  ബാഴ്സയിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ സാധിക്കാതെ പോയതോടെ താരത്തെ ബയേണിലേക്ക് ലോണിൽ വിടുകയും  ചെയ്തിരുന്നു. എന്നാൽ ബയേണിനൊപ്പം മികച്ച പ്രകടനം തുടർന്ന കൂട്ടീഞ്ഞോ ചാമ്പ്യൻസ്‌ലീഗും സ്വന്തമാക്കിയതോടെ പുതിയ പരിശീലകനായ കൂമാൻ ഈ സീസണിൽ ബാഴ്സയിലേക്ക് തിരിച്ചു വിളിക്കുകയാണുണ്ടായത്.

എന്നാൽ തിരിച്ചെത്തിയതിനു ശേഷം ശരാശരി പ്രകടനവും പരിക്കും കാരണം താരം വീണ്ടും ബാഴ്സയിൽ മറ്റൊരു മോശം സീസൺ അഭിമുഖീകരിക്കുകയാണ്. എന്നാൽ ഇതിനൊപ്പം മറ്റൊരു അധിക ബാധ്യത കൂടി ബാഴ്സക്ക് അധികം വൈകാതെ തന്നെ നേരിടേണ്ടി വന്നേക്കും. ഇത്തവണ ലിവർപൂളാണ് ബാഴ്സക്ക് ഇരുട്ടടി നൽകാനിരിക്കുന്നത്.

കോവിഡ് മൂലം സാമ്പത്തികമായി തകർന്നിരിക്കുന്ന ബാഴ്സക്ക്  കൂട്ടീഞ്ഞോ ഇനി ബാഴ്സക്കായി 10 മത്സരം കൂടി കളിച്ചാൽ ലിവർപൂളിന് 18 മില്യൺ കൂടി നൽകേണ്ടി വന്നേക്കും. ഇത് താരത്തെ 2018ൽ  വാങ്ങുമ്പോൾ കരാറിൽ ലിവർപൂൾ ഉൾപ്പെടുത്തിയ നിബന്ധനയാണ്. അതാണിപ്പോൾ ബാഴ്‌സയെ കൂടുതൽ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. എന്നാൽ അതിനു മുൻപേ താരത്തെ ജനുവരി ട്രാൻസ്ഫറിൽ വിറ്റൊഴിവാക്കാനുള്ള നീക്കവും ബാഴ്സ നടത്തുന്നുണ്ട്.

സ്പാനിഷ് മാധ്യമമായ സ്‌പോർട് ആണ് ഈ വാർത്ത പുറത്തു വിട്ടിരിക്കുന്നത്. റെക്കോർഡ് ട്രാൻസ്ഫറായ 142 മില്യൺ യൂറോക്ക് സ്വന്തമാക്കിയ താരത്തിനു 20 മില്യണടുത്ത് ഇനിയും കൊടുക്കേണ്ടി വരുന്നതൊഴിവാക്കാനാണ് ബാഴ്സയുടെ ഈ നീക്കം. കൂട്ടിഞ്ഞോയെക്കാൾ മികച്ച രീതിയിൽ യുവപ്രതിഭ പെഡ്രി കാഴ്ചവെക്കുന്നുണ്ടെന്നതും ബാഴ്സയുടെ  ഈ ട്രാൻസ്ഫറിന് കാരണമായി കണക്കാക്കുന്നുണ്ട്. എന്തായാലും കൂട്ടീഞ്ഞോയുടെ കരാറിലെ ഈ ക്ലോസ് ബാഴ്സക്ക് വലിയ തലവേദനയാകുമെന്നുറപ്പായിരിക്കുകയാണ്.

You Might Also Like