തെറ്റു തിരുത്താൻ ബാഴ്സലോണ, പിക്വയുടെ പിൻഗാമിയെ സിറ്റിയിൽ നിന്നും റാഞ്ചുന്നു

Image 3
EPLFeaturedFootball

മാഞ്ചസ്റ്റർ സിറ്റിയിൽ നിന്നും മുൻ ലാ മാസിയ താരമായ എറിക് ഗാർസിയയെ സ്വന്തമാക്കാൻ ബാഴ്സലോണ ഒരുങ്ങുന്നു. 2017ൽ ബാഴ്സലോണ വിട്ട് സിറ്റിയിലെത്തിയ പത്തൊമ്പതുകാരനായ പ്രതിരോധതാരത്തെ കറ്റലൻ ക്ലബ് സ്വന്തമാക്കാൻ ശ്രമിക്കുന്ന കാര്യം പ്രമുഖ സ്പാനിഷ് കായികമാധ്യമമായ ഡിയാരിയോ സ്പോർട് ആണ് റിപ്പോർട്ടു ചെയ്യുന്നത്.

ബാഴ്സ മാനേജ്മെൻറിന്റെ പിടിപ്പുകേടു മൂലം ടീം വിട്ടു മാഞ്ചസ്റ്റർ യുണൈറ്റഡിലേക്കു ചേക്കേറി തിരിച്ചെത്തി നിരവധി നേട്ടങ്ങൾ കൊയ്ത പിക്വക്കു സമാനമായ അവസ്ഥയാണ് ഗാർസിയയുടേതും. അടുത്ത വർഷം സിറ്റിയുമായുള്ള താരത്തിന്റെ കരാർ അവസാനിക്കുന്നതാണ് ബാഴ്സക്ക് താരത്തെ സ്വന്തമാക്കാൻ അവസരമൊരുങ്ങിയത്.

2017ൽ സിറ്റിയിലെത്തിയ ഗാർസിയക്കു പക്ഷേ പ്രതീക്ഷിച്ച പോലെ സീനിയർ ടീമിൽ അവസരങ്ങൾ ലഭിച്ചില്ല. പതിമൂന്നു മത്സരങ്ങളിൽ ടീമിലിടം പിടിച്ച താരത്തിന് നാലു മത്സരങ്ങളിൽ മാത്രമാണ് ആദ്യ ഇലവനിൽ ഇടം പിടിക്കാൻ കഴിഞ്ഞത്. ഇതാണ് താരത്തെ സിറ്റി വിടാൻ പ്രേരിപ്പിക്കുന്നത്.

ബാഴ്സയെ സംബന്ധിച്ച് ഗാർസിയ ട്രാൻസ്ഫർ നടന്നാൽ വലിയ ഗുണമാണ്‌. ബാഴ്സ അക്കാദമിയിലൂടെ ഉയർന്ന് ഗാർഡിയോള തേച്ചു മിനുക്കിയ താരത്തെയായിരിക്കും പിക്വക്കു പകരക്കാരനായി ടീമിൽ ലഭിക്കുക.