വീഡിയോ റഫറിയിംഗ് പ്രവർത്തിക്കുന്നത് റയലിനുവേണ്ടി!ഗുരുതര ആരോപണവുമായി ബാഴ്‌സലോണ
ലാലിഗയിലെ വീഡിയോ റഫറി സംവിധാനത്തിന്റെ അപാകതകള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ബാഴ്സലോണ പ്രസിഡന്റ് ജോസെപ് മരിയ ബെര്‍തെമ്യു രംഗത്ത്. ബാഴ്സയുടെ മത്സരഫലങ്ങളെ നല്ല രീതിയില്‍ വീഡിയോ റഫറീയിങ് ബാധിക്കുന്നുണ്ടെന്നും പലപ്പോഴും അത് എതിര്‍ടീമുകള്‍ക് വേണ്ടിയാണു പ്രവര്‍ത്തിക്കുന്നതെന്നും ബെര്‍തെമ്യു കുറ്റപ്പെടുത്തി.
ലാലിഗയില്‍ തുടര്‍ച്ചയായി സമനിലകള്‍ കൊണ്ട് തൃപ്തിപ്പെടേണ്ടി വന്ന ബാഴ്സ വിയ്യാറലുമായി അടുത്ത് നടന്ന മത്സരത്തില്‍ 4-1ണ് വിജയിച്ചിരുന്നു. എന്നാല്‍ ഈ മത്സരത്തിലും വീഡിയോ റഫറീയിങ് ബാഴ്സയുടെ ഗോള്‍ നിഷേധിച്ചിരുന്നു.
റയല്‍ മാഡ്രിഡുമായി നാല് പോയന്റ് വ്യത്യാസത്തില്‍ നിലവില്‍ രണ്ടാമതാണ് ബാഴ്സലോണ.
കൂടാതെ റയല്‍ മാഡ്രിഡിന് അനുകൂലമായാണ് പലപ്പോഴും വീഡിയോ റഫറി സംവിധാനം പ്രവര്‍ത്തിക്കുന്നതെന്ന് ബാഴ്സ പ്രസിഡന്റ് ജോസെപ് മരിയ ബെര്‍തെമ്യു ആരോപിച്ചു. അത്‌ലറ്റിക് ബില്‍ബോയുമായി അവരുടെ സ്റ്റേഡിയത്തില്‍ നടന്ന റയല്‍ മാഡ്രിഡ് മത്സരത്തിലെ വീഡിയോ റഫറി തീരുമാനങ്ങളെ അദ്ദേഹം ചൂണ്ടികാണിക്കുന്നു.
‘ഞാന്‍ ബില്‍ബാവോ മത്സരം അവസാനം വരെ കണ്ടതാണ്. നമ്മള്‍ ലോകത്തിലെ ബെസ്റ്റ് ലീഗായിട്ടും കോറോണക്ക് ശേഷമുള്ള വീഡിയോ റഫറിയിങ് വളരെ മോശമായാണ് പ്രവര്‍ത്തിക്കുന്നത്. അതിപ്പോള്‍ ഒരു പ്രത്യേക ടീമിന് വേണ്ടി മാത്രമാണ് പ്രവര്‍ത്തിക്കുന്നത്’ വിയ്യാറലുമായുള്ള മത്സര ശേഷം ബെര്‌തെമ്യു അഭിപ്രായപ്പെട്ടു.