നെയ്മർ തിരിച്ചു വരുമോ? വെളിപ്പെടുത്തലുമായി ബാഴ്‌സ പ്രസിഡന്റ് ബർതോമ്യു

Image 3
FeaturedFootball

ചാമ്പ്യൻസ്‌ലീഗിൽ ബയേണിനോടേറ്റ എട്ടു ഗോളിന്റെ ദയനീയ തോൽവിക്കു ശേഷം ബാഴ്സലോണയിൽ ബർതോമ്യൂവും സംഘവും വൻ അഴിച്ചുപണിയാണ് നടത്തിക്കൊണ്ടിരിക്കുന്നത്. അതിൻ്റെ ഭാഗമായി പരിശീലകനായ കീക്കെ സെറ്റിയനെയും സ്പോർട്ടിംഗ് ഡയറക്ടർ എറിക് അബിദാലിനെയും യും പുറത്താക്കിയിരിക്കുകയാണ്. പരിശീലകസ്ഥാനത്തേക്ക് റൊണാൾഡ്‌ കൂമാനും എത്തിക്കഴിഞ്ഞു.

എന്നാൽ ബാർസലോണയിലേക്ക് വരുന്ന പുതിയ താരങ്ങളെക്കുറിച്ചാണ് ഇപ്പോൾ ആരാധകർ ഉറ്റു നോക്കുന്നത്.നെയ്മറും ലൗറ്ററോ മാർട്ടീനസും ഈ സമ്മർ ട്രാൻസ്ഫർ വിൻ്റോയിൽ ബാഴ്സയിലെത്തിയേക്കും എന്ന അഭ്യൂഹങ്ങൾ തുടങ്ങിയിട്ട് നാളുകൾ കുറേയായി. ഇതിനോട് പ്രതികരിച്ചിരിക്കുകയാണ് ബാഴ്‌സ പ്രസിഡൻ്റ് ജോസപ് മരിയ ബർതോമ്യു.

“നെയ്മർ ബാഴ്സയിലേക്ക് വരുമോ എന്ന ചോദ്യത്തിനുത്തരം പിഎസ്ജി അദ്ദേഹത്തെ ഈ സമ്മറിൽ വിൽക്കാനുദ്ദേശിക്കുന്നില്ല എന്നതാണ്. ലൗറ്ററോ മാർട്ടീനസിൻ്റെ കാര്യത്തിൽ ഇപ്പോൾ ഇൻ്റർ മിലാനുമായി ഇപ്പോൾ ചർച്ചകൾ ഒന്നും നടക്കുന്നില്ല. ജൂൺ മാസം അവസാനത്തോടെ ഇക്കാര്യത്തിലുള്ള ചർച്ചകൾ നിർത്തി വെച്ചിരിക്കുകയാണ്. “

“ഇനി എന്ത് സംഭവിക്കുമെന്ന് നമുക്ക് കാത്തിരുന്ന് കാണാം” ബാഴ്‌സ ടിവിക്കു നൽകിയ അഭിമുഖത്തിലാണ് ബെര്തെമ്യു നെയ്മറുടെ തിരിച്ചു വരവിനെക്കുറിച്ച് ഇങ്ങനെ സംസാരിച്ചത്. എന്തൊക്കെയായാലും ചാമ്പ്യൻസ് ലീഗിൽ ബയേൺ മ്യൂണിക്കിൽ നിന്നേറ്റ ദയനീയ പരാജയം ബാഴ്സയിൽ വലിയ മാറ്റങ്ങൾക്കാണ് വഴിയൊരുക്കിയിരി ക്കുന്നത്. ടെക്‌നിക്കൽ ഡയറക്ടറായി റാമോൺ പ്ലാനെസിനെയും ബാഴ്‌സ നിയമിക്കുമെന്നാണ് പുതിയ റിപ്പോർട്ടുകൾ.