ബാഴ്‌സ ആരാധകര്‍ക്ക് സന്തോഷ വാര്‍ത്തയുമായി ബാഴ്‌സ പ്രസിഡന്റ്

സ്പാനിഷ് വമ്പന്‍മാരായ ബാഴ്‌സലോണ തങ്ങളുടെ യുവതാരങ്ങളില്‍ ഒരാളെയും വില്‍ക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ആരാധകര്‍ക്ക് ഉറപ്പ് നല്‍കിയിരിക്കുകയാണ് ബാഴ്സ പ്രസിഡന്റ്ജോസെപ് മരിയ ബര്‍തോമ്യു. യുവപ്രതിഭകളെല്ലാം ബാഴ്‌സയുടെ ദീര്‍ഘകാല പദ്ധതിയുടെ ഭാഗമാണെന്നാണ് ബര്‍തോമ്യു വ്യക്തമാക്കിയത്.
ബീയിന്‍ സ്‌പോര്‍ട്‌സിനോട് നല്‍കിയ അഭിമുഖത്തിലാണ് ബെര്‍തോമയു യുവതാരങ്ങളുടെ ഭാവിയെക്കുറിച്ച് സംസാരിച്ചത്. പോര്‍ച്ചുഗലിന്റെ പുത്തന്‍ താരോദയമായ ഫ്രാന്‍സിസ്‌കോട്രിന്‍കാവോയെ വില്‍ക്കില്ലെന്നു അദ്ദേഹം വ്യക്തമാക്കി. ട്രിന്‍കാവോയുമായി ബന്ധപ്പെട്ട ട്രാന്‍സ്ഫര്‍അഭ്യൂഹങ്ങള്‍ നിലനില്‍ക്കെയാണ് അദ്ദേഹം ഇക്കാര്യത്തിലുളള നിലപാട് തുറന്ന് പറഞ്ഞത്.

മറ്റു യുവതാരങ്ങളായ പെഡ്രി, അൻസു ഫാറ്റി, റിക്കി പുജ്, റൊണാൾഡോ അറോഹോ എന്നിവരും ബാഴ്‌സ ഗോൾകീപ്പറായ മാർക്ക് ആന്ദ്രേ ടെർ സ്റ്റീഗനും വില്പനയ്ക്കില്ലെന്നു ബർതോമ്യു തറപ്പിച്ചു പറയുന്നു. യുവതാരങ്ങളാരും വില്പനയ്ക്കില്ലെന്നും തങ്ങൾ പുതിയ തലമുറയെ വാർത്തെടുക്കാനുള്ള പദ്ധതിയിലാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
യുവ താരങ്ങളായ റിക്കി പുജ്, അൻസു ഫാറ്റി, റൊണാൾഡ് അറോഹോ എന്നിവരെ ബാഴ്‌സലോണ ബിയിൽ നിന്നും ഫസ്റ്റ് ടീമിലേക്ക് സ്ഥിരമാക്കുമെന്നും പെഡ്രിയെയും ട്രിൻകാവോയെയും പ്യാനിച്ചിനൊപ്പം ബാഴ്‌സയിലേക്ക് ചേർക്കുമെന്നും ബർതോമ്യു ഉറപ്പു നൽകുന്നു. വിമർശനങ്ങൾക്കിരയാവുന്ന ബാഴ്‌സ പരിശീലകൻ കികെ സെറ്റിയന്റെ ഭാവിയെക്കുറിച്ചും അദ്ദേഹം നിലപാട് വ്യക്തമാക്കി. അദ്ദേഹത്തിന് അടുത്ത സീസണവസാനം വരെ കരാറുണ്ടെന്നും പരിശീലകനിൽ വിശ്വാസമർപ്പിക്കുന്നുണ്ടെന്നും അഭിപ്രായപ്പെട്ടു.