മെസിയുടേയും സെറ്റിയന്റേയും ഭാവിയെന്ത്?, നിലപാട് പ്രഖ്യാപിച്ച് ബാഴ്‌സലോണ

Image 3
FeaturedFootball

കാറ്റാലന്‍ റേഡിയോയുമായുള്ള അഭിമുഖത്തില്‍ അടുത്ത സീസണില്‍ കികെ സെറ്റിയന്‍ തന്നെ തുടരുമെന്ന് ബാഴ്സ പ്രസിഡന്റ് ബെര്‍തെമ്യു. ബാഴ്സയുടെ കളിയില്‍ താന്‍ സന്തുഷ്ടനാണെന്നും സെറ്റിയന്‍ ബാഴ്സയില്‍ തന്നെ പരിശീലകസ്ഥാനത്തില്‍ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ഞാന്‍ പുതിയ പരിശീലകനെ കുറിച്ച് ചിന്തിച്ചിട്ടില്ല. മറിച്ച് അടുത്ത സീസണിലേക്ക് കഠിനമായി പരിശ്രമിക്കാനും തയാറെടുക്കാനുമുള്ള സമയമാണിത്. ലിയോ ബാഴ്സയില്‍ തന്നെ വിരമിക്കുമെന്ന് പലവട്ടം പറഞ്ഞതാണ്. അതിലെനിക്കൊരു സംശയവുമില്ല. അത് എനിക്കൊപ്പമല്ലെങ്കില്‍ മറ്റൊരു പ്രസിഡന്റിനൊപ്പം.’ ബെര്‍തെമ്യു അഭിപ്രായപ്പെട്ടു.

ലോകത്തിലെ തന്നെ മികച്ച കളിക്കാരനായ മെസിയെ നിലനിര്‍ത്തേണ്ടത് ഞങ്ങളുടെ കര്‍ത്തവ്യമാണെന്നും ഇനിയും ബാഴ്സയില്‍ ഒരുപാടു കാലം മെസിക്ക് കളിക്കാന്‍ ബാക്കിയുണ്ടെന്നും ബെര്‍തെമ്യു പറഞ്ഞു. ആരും ആരെയും അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ലെന്നും ഐത്രീവെഞ്ചേഴ്സ് ആരെയും അതിനായി നിയോഗിച്ചിട്ടില്ലെന്നും പലതും കെട്ടിച്ചമച്ച വ്യാജവാര്‍ത്തകളാണെന്നും ബെര്‍തെമ്യു അഭിപ്രായപ്പെട്ടു.

ഇതൊക്കെ ആരാണ് ചെയ്യുന്നതെന്ന് കണ്ടുപിടിക്കാന്‍ വളരെയധികം ബുദ്ദിമുട്ടാണെന്നും തെറ്റായി ഞങ്ങളൊന്നും പ്രവര്‍ത്തിച്ചിട്ടില്ലെന്നും അത് ഔദ്യോഗികമായ കണക്കു പരിശോധനയില്‍ തെളിഞ്ഞതാണെന്നും ബെര്‍്‌തെമ്യു അവകാശപ്പെട്ടു. എനിക്ക് തോന്നുന്നത് അധികൃതര്‍ ഇതിനെപറ്റി കൂടുതല്‍ മികച്ച പരിശോധന നടത്തണമെന്നും ബാഴ്സ ഇതു വരെ ഒന്നും തെറ്റായി ചെയ്തിട്ടില്ലെന്നും ബെര്‍തെമ്യു കൂട്ടിച്ചേര്‍ത്തു.