ലിയോണിന് താത്പര്യമില്ല, ഡീപേക്കായി ബ്രസീലിയൻ താരത്തെ നൽകാനൊരുങ്ങി ബാഴ്‌സ
ഇത്തവണത്തെ ട്രാൻസ്ഫർ ജാലകത്തിൽ ബാഴ്സ പരിശീലകൻ റൊണാൾഡ് കൂമാൻ മുൻഗണന നൽകുന്ന താരങ്ങളിലൊരാളാണ് ലിയോണിന്റെ ഡച്ച് സ്ട്രൈക്കെർ മെംഫിസ് ഡിപേ. എന്നാൽ ലിയോൺ താരത്തെ അങ്ങനെ വിട്ടു നൽകാൻ ഉദ്ദേശിക്കുന്നില്ലെന്നാണ് റിപ്പോർട്ടുകൾ. കൂമാന്റെ ഏറ്റവും പ്രിയപ്പെട്ട താരമെന്ന നിലക്ക് ഡിപേയെ ബാഴ്സ സ്വന്തമാക്കാൻ ശ്രമം നടത്തി കൊണ്ടിരിക്കുകയാണ്.
എന്നാലിപ്പോൾ പണത്തിന് പുറമെ ഒരു താരത്തെ കൂടി ലിയോണിന് നൽകി മെംഫിസ് ഡീപേയെ സ്വന്തമാക്കാനുള്ള ഒരുക്കത്തിലാണ് ബാഴ്സലോണ. ബാഴ്‌സയുടെ ബ്രസീലിയൻ താരം എമേഴ്‌സണെയായിരിക്കും ലിയോണിന് ബാഴ്സ വാഗ്ദാനം ചെയ്യുകയെന്നാണ് മുണ്ടോ ഡിപ്പോർട്ടിവോ റിപ്പോർട്ട് ചെയ്യുന്നത്. നിലവിൽ റയൽ ബെറ്റിസിൽ ലോണിൽ കളിച്ചിരുന്ന താരമാണ് ഫുൾ ബാക്ക് ആയ എമേഴ്‌സൺ.
https://twitter.com/e360hub2/status/1304773822520975361?s=19
ഈ കഴിഞ്ഞ സീസണിൽ റയൽ ബെറ്റിസിന് വേണ്ടി 33 ലീഗ് മത്സരങ്ങൾ കളിച്ച താരമാണ് എമേഴ്‌സൺ. നിലവിൽ മുപ്പത് മില്യൺ യുറോയാണ് ഡിപേക്ക് വേണ്ടി ലിയോൺ ആവിശ്യപ്പെടുന്നത്. എന്നാൽ ഇരുപത് മില്യണിന് താഴെയുള്ള ഒരു തുകയും കൂടെ എമേഴ്‌സണെയും തരാമെന്നാണ് ബാഴ്സയുടെ ഓഫർ.
ഇരുപത്തിയൊന്നുകാരനായ എമേഴ്സണെ ആറു മില്യൺ യൂറോക്കായിരുന്നു ബാഴ്സ റാഞ്ചിയത്. എന്നാൽ ഇപ്പോൾ താരത്തിന് ഒമ്പതു മില്യൺ യുറോ വിലമതിക്കുമെന്നാണ് ബാഴ്സ കരുതുന്നത്.ഡിപേക്ക് ഒരു വർഷം കൂടി മാത്രമേ ലിയോണിൽ കരാർ അവശേഷിക്കുന്നുള്ളൂ. അതിനാൽ തന്നെ താരത്തിനായി കൂടുതൽ തുക മുടക്കേണ്ടെന്നാണ് ബാഴ്സയുടെ തീരുമാനം. ഒപ്പം ലുവറ്റാറോ മാർട്ടിനെസിനായും ബാഴ്സ ശ്രമങ്ങൾ തുടരുന്നുണ്ട്.