മെസിയും സുവാരസും ഇറങ്ങുമോ? വെളിപ്പെടുത്തലുമായി ബാഴ്‌സ കോച്ച്
ലോകത്തെ മുഴുവന്‍ ഫുട്‌ബോള്‍ പ്രേമികളുടെയും കാത്തിരിപ്പിന് ഇനി മണിക്കൂറുകള്‍ മാത്രം. നീണ്ട ഇടവേളക്ക് ശേഷം ഫുട്‌ബോള്‍ വമ്പന്‍മാരായ ബാഴ്‌സലോണ ഇന്ന് വീണ്ടും കളത്തിലിറങ്ങും. ലാലിഗയില്‍ മയ്യോര്‍ക്കയെ ആണ് ബാഴ്‌സലോണ നേരിടുന്നത്.
ഇന്നത്തെ മത്സരത്തിന്റെ ഇലവന്‍ ബാഴ്‌സലോണ പ്രഖ്യാപിച്ചു. സൂപ്പര്‍ താരങ്ങളായ ലയണല്‍ മെസിയും ലൂയിസ് സുവരാസ് ഗ്രീസ്മാന്‍ തുടങ്ങിയ സൂപ്പര്‍ താരങ്ങളെല്ലാം ടീമില്‍ ഇടംപിടിച്ചിട്ടുണ്ട്
.’സുവാരസ് ആദ്യ ഇലവനില്‍ ഉണ്ടാകും, എന്നാല്‍ 90 മിനിറ്റ് പൂര്‍ണമായും സുവാരസ് കളിക്കാനിടയില്ല, മെസിയും കളിക്കും, മെസി പൂര്‍ണ ആരോഗ്യവാനാണ്, നല്ല രീതിയില്‍ പരിശീലനവും നടത്തിയിട്ടുണ്ട്’ ഓണ്‍ലൈനായി നടത്തിയ പത്രസമ്മേളനത്തില്‍ ബാഴ്‌സ കോച്ച് സെറ്റിയെന്‍ പറഞ്ഞു.
ജനുവരിയില്‍ കാല്‍മുട്ടിന് നടത്തിയ ശസ്ത്രക്രിയക്ക് ശേഷമാണ് സുവാരസ് തിരിച്ചെത്തുന്നത്. താരത്തിന് സീസണ്‍ നഷ്ടമാകേണ്ടതായിരുന്നു. എന്നാല്‍ കോവിഡിനെത്തുടര്‍ന്ന് മത്സരങ്ങള്‍ നീട്ടിവച്ചതാണ് സുവാരസിന് ഗുണം ചെയ്തത്. മെസിക്കാകട്ടെ കഴിഞ്ഞ ദിവസം പരിശീലനത്തിനിടെ പരുക്കേറ്റത് ആശങ്ക പരത്തിയിരുന്നു.
ഇന്ന് രാത്രി 1.30നാണ് മത്സരം നടക്കുന്നത്. ലാ ലിഗ സീസണില്‍ ബാഴ്‌സയാണ് നിലവില്‍ ഒന്നാം സ്ഥാനത്ത്. രണ്ടാമതുള്ള റയല്‍ മഡ്രിഡിനേക്കാള്‍ വെറും രണ്ട് പോയിന്റ് മാത്രമാണ് ബാഴ്‌സയുടെ ലീഡ്