സിറ്റിയുടെ ചാമ്പ്യൻസ്‌ലീഗ് അന്തകനെ നോട്ടമിട്ടു ബാഴ്സ, വരുന്നത് സുവാരസിന് പകരക്കാരനായി

ലയണൽ മെസി ക്ലബ്ബ് വിടുന്നുവെന്ന അഭ്യുഹങ്ങൾക്കു മുമ്പേ തന്നെ ക്ലബ് പുറത്താക്കാനൊരുക്കിയിരുന്ന താരമായിരുന്നു ലൂയിസ് സുവാരസ്. എന്നാൽ മെസി ക്ലബ് വിടാൻ ആഗ്രഹിക്കുന്ന കാരണങ്ങളിൽ ഒന്ന് തന്നെ സുവാരസിനോടുള്ള ക്ലബ്ബിന്റെ അനർഹമായ സമീപനം കൊണ്ടാണ്. എന്നിരുന്നാലും നിലവിലെ റിപ്പോർട്ടുകൾ സുവാരസിനെ നിലനിർത്താൻ ബാഴ്സക്ക് ഉദ്ദേശവുമില്ലെന്നു തന്നെയാണ്.

ദ്രുതഗതിയിൽ സുവാരസിന്റെ പകരക്കാരനെ കണ്ടെത്താനുള്ള ശ്രമത്തിലാണിപ്പോൾ ബാഴ്‌സയുള്ളത്. അർജന്റീനൻ സൂപ്പർ താരം ലുവറ്റാരോ മാർട്ടിനെസിന് വേണ്ടി ബാഴ്‌സ ശ്രമിക്കാൻ തുടങ്ങിയിട്ട് മാസങ്ങളായി. എന്നാൽ ഇന്റർമിലാനുമായി കരാറിലെത്താൻ ബാഴ്സയ്ക്കിതു വരെ സാധിച്ചിട്ടുമില്ലെന്നത് മറ്റൊരു കാര്യം. എന്നാൽ ലുവറ്റാരോ ട്രാൻസ്ഫർ നടന്നില്ലെങ്കിൽ മറ്റൊരു പകരക്കാര ശ്രമത്തിലാണിപ്പോൾ ബാഴ്‌സയുള്ളത്.

മാർട്ടിനസല്ലാതെ പുതുതായി ഉയർന്നു കേൾക്കുന്ന പേരാണ് ലിയോണിന്റെ സ്ട്രൈക്കെർ മൂസ ഡെംബലെ. താരത്തെ ക്ലബിൽ എത്തിക്കുന്നതിനെക്കുറിച്ചും ബാഴ്സ പദ്ധതിയിടുന്നുണ്ടെന്നാണ് പുതിയ റിപ്പോർട്ടുകൾ. കറ്റാലൻ മാധ്യമമായ സ്പോർട്ട് ആണ് ഈ വാർത്ത പുറത്തു വിട്ടത്. ചാമ്പ്യൻസ് ലീഗിൽ മാഞ്ചസ്റ്റർ സിറ്റിയെ പുറത്താവലിനു കാരണം ഡെംബലെയുടെ സൂപ്പർസബ് പ്രകടനമായിരുന്നു.

ക്വാർട്ടർ ഫൈനലിൽ പകരക്കാരനായി വന്ന താരം ഇരട്ടഗോളുകൾ സിറ്റിയെ പ്രതീക്ഷ തകർക്കുകയായിരുന്നു. ബാഴ്സ പരിശീലകൻ കൂമാന്റെ അസിസ്റ്റന്റ് ആയ ഹെൻറിക്ക് ലാർസന് ഡെംബലെയുമായി ബന്ധമുണ്ട്. ഇത് വഴിയാണ് ഒരുപക്ഷെ ചർച്ചകൾ നടത്തുക എന്നാണ് സ്പോർട്ട് വെളിപ്പെടുത്തുന്നത്. മെസി സിറ്റിയിലേക്ക് ചേക്കേറുകയാണെങ്കിൽ ബ്രസീലിയൻ സ്‌ട്രൈക്കർ ഗബ്രിയേൽ ജീസസിനേയും ബാഴ്‌സ നോട്ടമിടുന്നുണ്ട്.

You Might Also Like