കോവിഡിനെതിരെ കേരളത്തിന്റെ പോരാട്ടത്തില്‍ പങ്കുചേര്‍ന്ന് ബാഴ്‌സ ആരാധകക്കൂട്ടം
കോവിഡ് 19നെതിരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി കേരളത്തിലെ ബാഴ്‌സലോണ ആരാധകക്കൂട്ടം. 13000 രൂപയാണ് ബാഴ്‌സലോണ ആരാധകക്കൂട്ടം സംഭാവനയായി നല്‍കിയത്. സോഷ്യല്‍ മീഡിയയില്‍ നിരവധി പേര്‍ ബാഴ്‌സലോണ ആരാധകക്കൂട്ടത്തെ അഭിനന്ദിച്ച് രംഗത്തെത്തിയിട്ടുണ്ട്.
നേരത്തെ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആരാധക്കൂട്ടമായ മഞ്ഞപ്പടയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയിരുന്നു.
പ്രമുഖ ഫുട്‌ബോള്‍ ഗെയിമായ പ്രൊ എവല്യൂഷന്‍ സോക്കര്‍ (പെസ്) വഴി ഓണ്‍ലൈന്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ച് 1,42,000 രൂപയാണ് മഞ്ഞപ്പട ദുരിതാശ്വാസനിധിയിലേക്ക് സമാഹരിച്ചത്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള 1024 പേര്‍ പെസ് ആപ്പ് വഴി ഓണ്‍ലൈന്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കോ പ്രധാനമന്ത്രി കെയേര്‍സ് പദ്ധതിയിലേക്കോ ചുരുങ്ങിയത് 100 രൂപ സംഭാവന നല്‍കണമെന്നതാണ് നിബന്ധന.
കാനഡ, ഇംഗ്ലണ്ട്, ദുബായ്, സൗദി തുടങ്ങിയ രാജ്യങ്ങളിലെ മലയാളികളും ഉദ്യമത്തില്‍ പങ്കാളികളായി. മത്സരങ്ങളില്‍ വിജയി മുതല്‍ അവസാന നാല് റൗണ്ടില്‍ എത്തുന്നവര്‍ക്കുവരെ സമ്മാനങ്ങളുമുണ്ട്.
കേരള ബ്ലാസ്റ്റേഴ്സ് കളിക്കാരുടെ ഒപ്പ് പതിപ്പിച്ച ജഴ്‌സി, വി.ഐ.പി. ഗാലറി ടിക്കറ്റ്, കോംബോ കിറ്റുകള്‍, മഞ്ഞപ്പടയുടെ തൊപ്പി എന്നിവയൊക്കെ സമ്മാനങ്ങളില്‍പ്പെടും