റയൽ മാഡ്രിഡ്‌ സ്വപ്നമായ പോഗ്ബക്കായി വലവിരിച്ച് ചിരവൈരികളായ ബാഴ്‌സലോണ

മാഞ്ചസ്റ്റർ  യുണൈറ്റഡ് റെക്കോർഡ് തുകക്ക് സ്വന്തമാക്കിയ താരമാണ് ഫ്രഞ്ച് സൂപ്പർതാരം പോൾ പോഗ്ബ.  പരിക്കിനു ശേഷം തിരിച്ചു വന്നെങ്കിലും യൂണൈറ്റഡിനായി  പ്രതീക്ഷകൾക്കൊത്തുയരാൻ താരത്തിനിതുവരെ സാധിച്ചിട്ടില്ലെന്നതാണ് വസ്തുത. അടുത്തിടെ ടോട്ടനത്തിനെതിരെയേറ്റ ആറു ഗോളിന്റെ തോൽവിയിലും പോഗ്ബ വൻ വിമർശനത്തിനു  പത്രമായിരുന്നു.

യുണൈറ്റഡ്  പരിശീലകൻ ഒലെ ഗണ്ണാർ സോൾക്ഷേറിന്റെ പിന്തുണ ഇപ്പോഴും താരത്തിനുണ്ടെങ്കിലും ഈ സീസണു ശേഷം യുണൈറ്റഡ് വിടാനുള്ള സാധ്യത കൂടുതലായിരിക്കുകയാണ്. യുണൈറ്റഡിൽ ഈ സീസണവസാനം വരെയേ കരാർ നിലവിലുള്ളുവെങ്കിലും യുണൈറ്റഡ് ഇതുവരെ കരാർ പുതുക്കാനായി താരത്തെ സമീപിച്ചിട്ടില്ലെന്നതും അഭ്യൂഹങ്ങൾക്ക് ശക്തിപകരുന്നുണ്ട്.

സ്പാനിഷ് വമ്പന്മാരായ റയൽ മാഡ്രിഡിലേക്ക് ചേക്കേറാനുള്ള ആഗ്രഹം ഫ്രാൻസിനൊപ്പം നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയതിനു വലിയ വിമർശനങ്ങൾ താരത്തിനു നേരെ ഉയർന്നിരുന്നു. കഴിഞ്ഞ സീസണിൽ താരത്തിനായി റയൽ മാഡ്രിഡും യുവന്റസും രംഗത്തുണ്ടായിരുന്നെങ്കിലും താരം യുണൈറ്റഡിൽ തന്നെ തുടരുകയായിരുന്നു.

ഇത്തവണ ഇതുവരെ റയൽ മാഡ്രിഡ്‌ താരത്തിൽ താത്പര്യം അറിയിച്ചിട്ടില്ലാത്തതിനാൽ താരം യുണൈറ്റഡ് വിടുകയാണെങ്കിൽ സ്വന്തമാക്കാൻ ബാഴ്സലോണ രംഗത്തെത്തിയിട്ടുണ്ടെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സീസണാവസാനം ഫ്രീ ട്രാൻസ്ഫറിലാണ് താരം ക്ലബ്ബ് വിടുക. അപ്പോൾ താരത്തിനായി ശ്രമിക്കാനാണ് ബാഴ്സയുടെ നീക്കം.

You Might Also Like