ലൗറ്റാരോയും ഡീപേയും കൈവിട്ടു പോയി, ബ്രസീലിയൻ സ്‌ട്രൈക്കർക്കായി ബാഴ്‌സ ശ്രമമാരംഭിച്ചു

ഒരു സെന്റർ സ്ട്രൈക്കറെ ബാഴ്‌സ അന്വേഷിക്കാൻ തുടങ്ങിയിട്ട് കാലങ്ങളേറെയായി. ഇപ്പോൾ സൂപ്പർ താരം ലൂയിസ് സുവാരസ് കൂടി പുറത്തേക്ക് പോവുന്നതോടെ ഒരു താരത്തെ നിർബന്ധമായും ബാഴ്‌സക്ക് കണ്ടെത്തേണ്ടിവന്നിരിക്കുകയാണ്. ലൗറ്റാരോ മാർട്ടിനെസ്, മെംഫിസ് ഡീപേ എന്നിവരെ ആയിരുന്നു ബാഴ്സ ഇതുവരെ പിന്തുടർന്നിരുന്നത്. എന്നാൽ ഇത് രണ്ടും നടക്കില്ലെന്നുറപ്പായിരിക്കുകയാണ്.

ഇതോടെ ഒരു മുന്നേറ്റതാരത്തെ ടീമിൽ എത്തിക്കാനുള്ള അവസാനശ്രമങ്ങളിലാണ് ബാഴ്സ. നോട്ടമിട്ടതാരങ്ങളെ ലഭിച്ചില്ലെങ്കിൽ സോസിഡാഡിന്റെ ബ്രസീലിയൻ സ്‌ട്രൈക്കർ വില്യൻ ജോസെയെയാണ്. ഇംഗ്ലീഷ് മാധ്യമമായ ഡെയിലി മെയിൽ ആണ് ഇക്കാര്യം പുറത്തു വീട്ടിരിക്കുന്നത്. കഴിഞ്ഞ ജനുവരിയിൽ ബാഴ്‌സ ഇദ്ദേഹത്തെ വാങ്ങാൻ ശ്രമിച്ചിരുന്നു.

ബാഴ്സയുടെ സ്പോർട്ടിങ് ഡയറക്ടർ റാമോൺ പ്ലാനസിന് ഏറെ താല്പര്യമുള്ള താരമാണ് വില്യൻ ജോസെ. പക്ഷെ താരത്തിന്റെ വിലയാണ് ഇവിടെയും ബാഴ്സയെ വില്ലനായി മുന്നിലെത്തുന്നത്. 64 മില്യൺ പൗണ്ട് ആണ് താരത്തിന്റെ റിലീസ് ക്ലോസ്. എന്നാൽ 28 മില്യൺ പൗണ്ടിനടുത്താണ് റയൽ സോസിഡാഡ് താരത്തിനിട്ടിരിക്കുന്ന മൂല്യം. സാമ്പത്തികമായി ബുദ്ദിമുട്ടുന്ന ബാഴ്‌സക്ക് ഈ തുക കൂടുതലാണെങ്കിലും ശ്രമങ്ങൾ തുടർന്നേക്കും.

ഇരുപത്തിയെട്ടുകാരനായ ഈ ബ്രസീലിയൻ താരം 2016-ലാണ് റയൽ സോസിഡാഡിൽ എത്തുന്നത്. സോസിഡാഡിനായി 149 മത്സരങ്ങൾ താരം ബൂട്ടുകെട്ടിയിട്ടുണ്ട്. നാലുവർഷത്തെ ലാലിഗ കരിയറിൽ താരം 56 ഗോളുകൾ താരത്തിനു നേടാനായിട്ടുണ്ട്. ഒപ്പം 14 അസിസ്റ്റുകളും താരത്തിനു നല്കാനായിട്ടുണ്ട്. പ്രമുഖതാരങ്ങളെ ലഭിച്ചില്ലെങ്കിൽ വില്യൻ ജോസെയാണ് ബാഴ്സയുടെ അവസാനപിടിവള്ളി.

You Might Also Like