ഇനി ക്ഷമിക്കാന്‍ വയ്യ, ബാഴ്‌സ വിടാന്‍ ഉറച്ച് സൂപ്പര്‍ താരം
നിരന്തരമായി അവഗണിക്കപ്പെടുന്നതില്‍ മനംനൊന്ത് ബാഴ്‌സലോണയുടെ പോര്‍ച്ചുഗീസ് താരം സെമെദോ ക്ലബ് ഉപേക്ഷിയ്ക്കും. ബാഴ്‌സയുമായുളള എല്ലാ കരാര്‍ ചര്‍ച്ചകളും അവസാനിപ്പിച്ചതായി ബാഴ്‌സലോണയുടെ ഫുള്‍ബാക്കായ സെമെദോ അറിയിച്ചു.
തന്റെ നല്ല സമയം ഇനിയും ബാഴ്‌സയുടെ ബെഞ്ചിലിരുന്ന് സമയം കളയേണ്ടെന്നാണ് സെമെദോയുടെ തീരുമാനം. തനിക്ക് ഏതു വിധത്തിലും ഈ സീസണോടെ ബാഴ്‌സലോണ വിടണമെന്നും സെമെദോ പറയുന്നു.
കഴിഞ്ഞ മൂന്ന് വര്‍ഷവും ബാഴ്‌സലോണയ്ക്കായി കളിക്കുന്ന താരമാണ് സെമെദോ. എന്നാല്‍ പലപ്പോഴും സൈഡ് ബെഞ്ചിലായിരുന്നു സെമെദോയടെ സ്ഥാനം. ഇതാണ് താരത്തെ കടുത്ത തീരുമാനം എടുക്കാന്‍ പ്രേരിപ്പിക്കുന്നത്.
സെമെദോ ഇംഗ്ലീഷ് പ്രീമിയര്‍ വമ്പന്‍മാരായ മാഞ്ചസ്റ്റര്‍ സിറ്റിയിലേക്ക് ചേക്കേറിയേക്കും എന്ന റിപ്പോര്‍ട്ടുകളുണ്ട്. സിറ്റി താരമായ കാന്‍സെലോയ്‌യെ ബാഴ്‌സയ്ക്ക് കൈമാറി പകരം സെമെദോ സിറ്റിയിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.