ബാഴ്‌സയ്ക്ക് തൊട്ടടുത്ത് നെയ്മര്‍, പകരം ഈ താരം പിഎസ്ജിയിലേക്ക്

ബാഴ്‌സലോണ ആരാധകര്‍ കാത്തിരിക്കുന്ന ആ വാര്‍ത്ത ഉടനെ സംഭവിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. നെയ്മര്‍ ജൂനിയറുമായി ബാഴ്‌സലോണയുടെ കാരാര്‍ ഏകദേശം ധാരണയായതായാണ് സൂചന. സ്പാനിഷ് ദിനപത്രമായ സ്‌പോര്‍ട്ട് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.
നെയ്മര്‍ക്ക് പകരം ബാഴ്‌സ താരമായ ഡെംമ്പേല പാരീസ് സെന്റ് ജര്‍മനിയിലേക്ക് കൂറുമാറുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. ബാഴ്‌സയില്‍ 2017 മുതല്‍ ടീമിലുണ്ടെങ്കില്‍ പരിക്ക് മൂലം അധികം അവസരങ്ങളൊന്നും ഡെംപേലയ്ക്ക് ലഭിച്ചില്ല. ഇതോടെയാണ് സ്വന്തം നാട്ടിലേക്ക് മടങ്ങാന്‍ ഡെംമ്പേലയും ഒരുങ്ങുന്നത്.
അതെസമയം മാഴ്‌സ റിപ്പോര്‍ട്ട് പ്രകാരം നെയ്മറെ ലഭിച്ചില്ലെങ്കില്‍ ഇന്റര്‍ താരം മാര്‍ട്ടിനെതിനേയോ ജുവന്റസ് മിഡ്ഫീല്‍ഡര്‍ പാജ്‌നിക്കിനേയോ ടീമിലെത്തിക്കാനാണ് ബാഴ്‌സ ഒരുങ്ങുന്നത്.
നേരത്തെ 222 മില്യണ്‍ യൂറോയ്ക്കാണ് 2017ല്‍ നെയ്മര്‍ ബാഴ്‌സ വിട്ട് പിഎസ്ജിയിലേക്ക് പോയത്. എന്നാല്‍ പിഎസ്ജിയില്‍ നെയ്മര്‍ക്ക് ഏറെ വെല്ലുവിളികളാണ് നേരിടേണ്ടി വന്നത്.