ഭ്രാന്തമായ കോമാളിക്കൂട്ടമാണ് കടുവകളെ തകര്‍ത്തത്, ഇന്ത്യയെയാകട്ടെ സെലക്ടര്‍മാരുടെ ചരിത്രപരമായ മണ്ടത്തരങ്ങളും
മുരളി മേലാട്ട്
2021 ടി20 വേള്‍ഡ് കപ്പില്‍ എന്നേ ഏറ്റവുമധികം നിരാശപ്പെടുത്തിയ ടീമുകളാണ് വെസ്റ്റിന്‍ഡീസ്, സ്‌കോഡ്‌ലാന്‍ഡ്, ബംഗ്ലാദേശ്.
ഇവരുടെ പ്രകടനടം പലരുടെയും കിരീടമോഹങ്ങള്‍ക്കു ഭീഷണിയാകുമെന്ന് കരുതിയിരുന്നു. വെസ്റ്റിന്‍ഡീസ് കപ്പുയര്‍ത്തുന്നതിനു സാധ്യത കല്‍പിക്കപ്പെട്ട ടീമുകളില്‍ പ്രഥമ സ്ഥാനിയരും .
ഇതില്‍ ബംഗ്ലാദേശ് സ്‌കോഡ്‌ലാന്‍ഡ് ടീമുകള്‍ യോഗ്യതാ റൗണ്ട് കളിച്ചു കടന്നുവന്നവരെങ്കിലും അവരുംമികച്ച പ്രകടനം നടത്തുമെന്നു പ്രതീക്ഷിച്ചു . വെസ്റ്റിന്‍ഡീസിനേക്കുറിച്ചുപറയുമ്പോള്‍ ലോകത്ത് ഏറ്റവുമധികം ടി20 ക്രിക്കറ്റ് അനുഭവ സമ്പത്തുള്ള ടീമംഗങ്ങള്‍ ഉള്ളവരാണ്. മറ്റുള്ളവര്‍ക്കു വേണ്ടി ബെസ്റ്റ് പെര്‍ഫോമന്‍സ് പുറത്തെടുക്കുകയും രാജ്യത്തിനായി മോശം പ്രകടനം നടത്തുന്ന കളിക്കാര്‍ എന്നൊരു പേരുദോഷം അവര്‍ക്കുണ്ടായിരുന്നു. അവരത് ടി20 ക്രിക്കറ്റിലെങ്കിലും മാറ്റിവരികയായിരുന്നു.
ഡ്വയിന്‍ബ്രാവോ ഒമ്പതാമനായി ഇറങ്ങുന്ന ടീമിന്റെ ഓള്‍റൗണ്ടര്‍മാരുടെ എണ്ണം പറയേണ്ടതില്ലല്ലോ എല്ലാവരും ഗ്രൗണ്ടില്‍ നിരാശപ്പെടുത്തി. ഈ ടീമില്‍ തലമുറ മാറ്റം അനിവാര്യമാണ് മൂന്നുതവണ റിട്ടയര്‍മെന്റ് പ്രഖ്യാപിച്ചു പിന്‍വാങ്ങിയ ക്രിസ്‌ഗെയില്‍ ഇനിയും ടീമിനു ഭാരമാണ്. മുന്‍നിര ബാറ്റ്മാനായ ഗെയിലിന്റെ ടോപ്പ് സ്‌കോര്‍ 13 റണ്‍സാണ്. വിന്‍ഡീസ് ടീമില്‍ മാറ്റം വരുത്താതെ ഇനിമുന്നോട്ടുപോകാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടും.
ബംഗ്ലാദേശ് ആരാധകര്‍ കരുതുന്നത് ലോകത്തെ ഏറ്റവുമധികം ശക്തരായ ടീം ബംഗ്ലാദേശാണെന്നാണ്. അതാണാ ടീമിന്റെ കരുത്തുചോര്‍ത്തുന്നതും. കരയില്‍ ഇരുന്ന് തങ്ങളുടെ ടീമിന് ഭ്രാന്തമായി ഏറ്റവുമധികം സപ്പോര്‍ട്ട് കൊടുക്കുന്ന ആരാധകരാണ് ബംഗ്ലാദേശുകാര്‍. ഇത് ടീമിനുണ്ടാക്കുന്ന സമ്മര്‍ദ്ദം അതികഠിനമാണ്. നാട്ടില്‍ പലപ്പോഴും പുലികളാണ് ബംഗ്ലാദേശ്. പോരാട്ടവീര്യവും ഏറും അവരുടെയും പ്രശ്‌നം പുതിയ പ്രതിഭകളുടെ ദാരിദ്ര്യമാണ്. ഒരുകാലത്ത് പെട്ടെന്ന് വളര്‍ച്ച നേടുകയും മികച്ച ടീമുകളേ തോല്‍പിക്കുകയും ചെയ്തു വന്ന ബംഗ്ലാദേശ് ഇന്ന് പടിയിറക്കത്തിലാണ്. മെഷ്‌റൂഫ് മൊര്‍ത്താസയെപ്പോലെ
നല്ലൊരു ക്യാപ്റ്റന്റെ അഭാവം അവര്‍ക്കുണ്ട് അതവരുടെ കരുത്ത് ചോര്‍ത്തുന്നു. പിന്നെ തങ്ങളേ സമ്മര്‍ദ്ദത്തിലാക്കുന്ന ആരാധകകോമാളിക്കൂട്ടങ്ങളും .
പ്രാധമിക മത്സരംകളിച്ചു വന്ന സ്‌കോഡ്‌ലാന്‍ഡ് പലരുടെയും വിറപ്പിക്കുമെന്നു കരുതി പക്ഷേ അവരും നിരാശപ്പെടുത്തി
ഈ ടൂര്‍ണമെന്റില്‍ എല്ലാവരേയും ഏറ്റവുമധികം നിരാശപ്പെടുത്തിയ ടീം ഇന്ത്യയാണ് കപ്പുനേടാന്‍ ഏറ്റവുമധികം സാധ്യത വിദഗ്ധരാല്‍ കല്പിക്കപ്പെട്ട ടീം. അതിന്റെ കാരണം മാസങ്ങളായി യുഎഇ ഗ്രൗണ്ടില്‍ കളിയ്ക്കുന്നവരാണ് ടീമിലെ മുഴുവന്‍ കളിക്കാരും
വിദഗ്ധര്‍ പറയുന്നതിനനുസൃതമായിട്ടല്ല ടീം സെലക്ഷന്‍ നടത്തിയത് എന്നതാണ് ഇന്ത്യയുടെ മോശം പ്രകടനത്തിനുകാരണം. യുഎഇ സാഹചര്യത്തില്‍ ഏറ്റവും മികച്ച പ്രകടനം നടത്തിയവര്‍ ടീമിന്റെ അടുത്തുപോലും എത്തിയില്ല.
അതായത് ടീമിന്റെ സെലക്ഷന്‍ മുന്‍വിധികളേ അടിസ്ഥാനമാക്കിയായിപ്പോയി. 32 വിക്കറ്റ് വീഴ്ത്തിയ ബൗളറും 750 റണ്‍സ് നേടിയ ബാറ്റ്മാനും ടീമിലിടംകൊടുക്കാന്‍ പറ്റാത്തത് അതുകൊണ്ടാണ്. തൊട്ടടുത്തുപോലും എത്താത്തവരാണ് ടീമില്‍ ഭൂരിപക്ഷവും സെലക്ഷന്‍ കമ്മറ്റി ഓര്‍ക്കേണ്ടകാര്യം. 2007 കപ്പുയര്‍ത്താന്‍ കഴിഞ്ഞ ടീമിന്റെ ഘടനയാണ് പകുതി അനുഭവസമ്പന്നരും ബാക്കി മികച്ച യുവതാരനിരയും.
ടി20 പോലുള്ള മത്സരങ്ങളില്‍ പ്രകനത്തിന്റെ അടിസ്ഥാനത്തില്‍ കണ്ണുംപൂട്ടി ടീംസെലക്ഷന്‍ നടത്താന്‍ ആര്‍ജ്ജവം കാണിക്കണം
നമുക്ക് യുഎഇ യില്‍ മികച്ച പ്രകടനം നടത്തിയവരെ ടീമില്‍ ഉള്‍പ്പെടുത്താനുള്ള സാധ്യത സെലക്ഷന്‍ കമ്മിറ്റി നശിപ്പിച്ചു. ഇതിനെയാണ് മണ്ടത്തരം എന്നുപറയുന്നത്.
ഇനിയുള്ള രണ്ടുമത്സരങ്ങളില്‍ കളിച്ച് ഏറ്റവുമധികം സാധ്യത ക്രിക്കറ്റ് ലോകം കല്‍പിക്കപ്പെട്ട ടീം പ്രാഥമിക മത്സരം പൂര്‍ത്തിയാക്കി മടങ്ങുമ്പോള്‍ ആരാധകരുടെ നിരാശ മുകളില്‍ പറഞ്ഞ ടീമുകള്‍ക്ക് പ്രതിഭാദാരിദ്ര്യം മുലം പുറത്തുപോകേണ്ടിവന്നു. നമുക്ക് പ്രതിഭകളുടെ കൂടുതല്‍ മൂലവും പുറത്തുപോകേണ്ടിവരുന്നു .
കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍