ലങ്കയ്ക്ക് ജയിക്കാനും അറിയാം, സമ്പൂര്‍ണ്ണ പുലിക്കുരുതിയില്‍ പരാജയപ്പെട്ട് കടുവകള്‍

Image 3
CricketIPL

ഒടുവില്‍ ആ വലിയ നാണക്കേടില്‍ നിന്ന് ശ്രീലങ്ക രക്ഷപ്പെട്ടു. ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയില്‍ സമ്പൂര്‍ണ തോല്‍വി ഒഴിവാക്കി ശ്രീലങ്ക. പരമ്പരയിലെ അവസാന പോരാട്ടത്തില്‍ 97 റണ്‍സിന്റെ ജയമാണ് ലങ്ക പിടിച്ചത്. ക്യാപ്റ്റന്‍ കുശാല്‍ പെരേരയുടെ സെഞ്ച്വറിയും ദുഷ്മന്ത ചമീരയുടെ അഞ്ച് വിക്കറ്റ് നേട്ടവും വിജയത്തിന്റെ മാറ്റ് കൂട്ടി. ചമീരയാണ് കളിയിലെ താരം.

ആദ്യം ബാറ്റ് ചെയ്ത ലങ്ക നിശ്ചിത 50 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 286 റണ്‍സെടുത്തപ്പോള്‍ ബംഗ്ലാ ബാറ്റിങ് നിര 42.3 ഓവറില്‍ 189 റണ്‍സിന് പുറത്തായി. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ബം?ഗ്ലാദേശ് 2-1ന് സ്വന്തമാക്കി.

പരമ്പരയില്‍ സമ്പൂര്‍ണ തോല്‍വിയെന്ന നാണക്കേട് ഒഴിവാക്കാനിറങ്ങിയ ലങ്കക്കായി കുശാല്‍ പേരേര 122 പന്തില്‍ 120 റണ്‍സെടുത്തപ്പോള്‍ ധനഞ്ജയ ഡിസില്‍വ (55), ?ഗുണതിലക (39) എന്നിവരും തിളങ്ങി. ബം?ഗ്ലാദേശിനായി ടസ്‌കിന്‍ അഹമ്മദ് നാല് വിക്കറ്റെടുത്തു.

287 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന ബം?ഗ്ലാദേശിനായി മൊസാദെക് ഹുസൈനും (51) മെഹമ്മദുല്ലയും (53) മാത്രമേ പൊരുതിയുള്ളു. കഴിഞ്ഞ മത്സരങ്ങളില്‍ തിളങ്ങിയ മുഷ്ഫീഖുര്‍ റഹിം 28 റണ്‍സെടുത്ത് പുറത്തായത് ബംഗ്ലാദേശിന് തിരിച്ചിടിയായി. ലങ്കക്കായി പേസര്‍ ദുഷ്മന്ത ചമീര ഒന്‍പത് ഓവറില്‍ 16 റണ്‍സ് മാത്രം വഴങ്ങിയാണ് അഞ്ച് വിക്കറ്റ് വീഴ്ത്തിയത്.