നാടകീയമായി തകര്‍ന്ന് വീണ് ബംഗ്ലാദേശ്,, കണ്ണുതള്ളുന്ന കൂറ്റന്‍ സ്‌കോറുമായി ദക്ഷിണാഫ്രിക്ക

Image 3
CricketFeaturedTeam India

ചിറ്റഗോങ്ങില്‍ നടക്കുന്ന ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിലും ബംഗ്ലാദേശിന് നാടകീയ ബാറ്റിംഗ് തകര്‍ച്ച. ആദ്യ ഇന്നിംഗ്‌സില്‍ 575 റണ്‍സ് എന്ന കൂറ്റന്‍ സ്‌കോര്‍ കുറിച്ച ദക്ഷിണാഫ്രിക്കയ്ക്ക് മുന്നില്‍ ബംഗ്ലാദേശ് പിടിച്ചുനില്‍ക്കാന്‍ പാടുപെടുകയാണ്.

രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 38 റണ്‍സ് എന്ന നിലയിലാണ് ബംഗ്ലാദേശ്. ആറ് റണ്‍സോടെ മൊനിമുള്‍ ഹഖും നാലു റണ്‍സുമായി ക്യാപ്റ്റന്‍ നജ്മുള്‍ ഹൊസൈന്‍ ഷാന്റോയും ക്രീസില്‍. ഷദ്മാന്‍ ഇസ്ലാം(0), മഹ്മദുള്‍ ഹസന്‍ ജോയ്(10), സാകിര്‍ ഹസന്‍(2), ഹസന്‍ മഹ്മൂദ്(3) എന്നിവരുടെ വിക്കറ്റുകളാണ് ബംഗ്ലാദേശിന് നഷ്ടമായത്.

ദക്ഷിണാഫ്രിക്കക്കായി കാഗിസോ റബാഡ രണ്ട് വിക്കറ്റെടുത്തു. നേരത്തെ ദക്ഷിണാഫ്രിക്കന്‍ ഇന്നിംഗ്‌സിനിടെ സെനെരന്‍ മുത്തുസാമി പിച്ചിലെ അപകട മേഖലയില്‍ കൂടി ഓടിയതിന് ദക്ഷിണാഫ്രിക്കക്ക് അമ്പയര്‍മാര്‍ 5 റണ്‍സ് പെനല്‍റ്റി വിധിച്ചിരുന്നു. റബാഡ എറിഞ്ഞ ബംഗ്ലാദേശ് ഇന്നിംഗ്‌സിലെ ആദ്യ പന്ത് വൈഡും ബൗണ്ടറിയും ആയതോടെ ബാറ്റര്‍ ആദ്യ പന്ത് നേരിടും മുമ്പെ ബംഗ്ലദേശ് സ്‌കോര്‍ ബോര്‍ഡില്‍ 10 റണ്‍സെത്തിയിരുന്നു. അവിടെ നിന്നാണ് ബംഗ്ലാദേശ നാടകീയമായി തകര്‍ന്നത്.

ദക്ഷിണാഫ്രിക്കയ്ക്കായി ടോണി ഡി സോര്‍സി (177), ട്രിസ്റ്റന്‍ സ്റ്റബ്‌സ് (106), വിയാന്‍ മുള്‍ഡര്‍ (105*) എന്നിവര്‍ നേടിയ തകര്‍പ്പന്‍ സെഞ്ച്വറിയാണ് അ്‌വര്‍ക്ക് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. ഒരു ടെസ്റ്റില്‍ മൂന്ന് ബാറ്റര്‍മാര്‍ ആദ്യ സെഞ്ചുറി നേടുന്നത് 1948 ന് ശേഷം ഇതാദ്യമാണ്.

1948ല്‍ ഇന്ത്യക്കെതിരെ വെസ്റ്റ് ഇന്‍ഡീസിന്റെ വാല്‍ക്കോട്ട്, ഗോസമ്, ക്രിസ്റ്റ്യാനി എന്നിവര്‍ ആദ്യ ടെസ്റ്റ് സെഞ്ച്വറി കുറിച്ചിരുന്നു. ഏഷ്യയില്‍ മൂന്ന് ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ ഒരു ടെസ്റ്റില്‍ സെഞ്ചുറി നേടുന്നത് ഇതാദ്യമാണ്.

ഏഷ്യയില്‍ ദക്ഷിണാഫ്രിക്കയുടെ ഏറ്റവും ഉയര്‍ന്ന മൂന്നാമത്തെ ടെസ്റ്റ് സ്‌കോറാണ് ഇത്. 17 സിക്‌സറുകള്‍ പറത്തിയ ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ ഒരു ഇന്നിംഗ്‌സില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ നേടുന്ന റെക്കോര്‍ഡും സ്വന്തമാക്കി.

Author: Fahad Abdul Khader

A seasoned sports storyteller with over 10 years of experience captivating audiences. Fahad has managed sports desks at prominent Malayalam publishing platforms and brings a wealth of knowledge and passion to his writing.

fahad@pavilionend.in