രോഷം കടുവകളോട് തീര്‍ത്ത് പാകിസ്ഥാന്‍, തകര്‍ത്തടിച്ച് റിസ് വാന്‍

മൂന്ന് രാജ്യങ്ങള്‍ പങ്കെടുക്കുന്ന ത്രൈ ടി20 സീരിയസില്‍ ബംഗ്ലാദേശിനെതിരെ തകര്‍പ്പന്‍ ജയം ആഘോഷിച്ച് പാകിസ്ഥാന്‍. ബദ്ധവൈരികളായ ബംഗ്ലാദേശിനെ 21 റണ്‍സിനാണ് പാകിസ്ഥാന്‍ തകര്‍ത്തത്. പാകിസ്ഥാന്‍ ഉയര്‍ത്തിയ 168 റണ്‍സ് വിജയലക്ഷ്യത്തിന് മുന്നില്‍ ബംഗ്ലാദേശിന് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 146 റണ്‍സ് എടുക്കാനെ ആയുളളു.

പുറത്താകാതെ അര്‍ധ സെഞ്ച്വറി നേടിയ മുഹമ്മദ് റിസ് വാന്റെ തകര്‍പ്പന്‍ പ്രകടനമാണ് പാകിസ്ഥാന് മികച്ച ജയം സമമാനിച്ചത്. റിസ്വാന്‍ 50 പന്തില്‍ ഏഴ് ഫോറും രണ്ട് സിക്‌സും സഹിതം പുറത്താകാതെ 78 റണ്‍സാണ് നേടിയത്. ക്യാപ്റ്റന്‍ ബാബര്‍ അസം 22ഉം ഷാന്‍ മസൂദ് 31ഉം റണ്‍സെടുത്ത് പുറത്തായി.

ഹൈദര്‍ അലി (6), ഇഫ്ത്തിഖാര്‍ അഹമ്മദ് (13), ആസിഫ് അലി (4), മുഹമ്മദ് നവാസ് (8*) എന്നിങ്ങനെയാണ് മറ്റ് ബാറ്റര്‍മാരുടെ പ്രകടനം.

ബംഗ്ലാദേശിനായി തസ്‌കീന്‍ അഹമ്മദ് രണ്ടും ഹസന്‍ മഹമൂദ്, നാസൂം അഹമ്മദ്, മെഹ്ദി ഹസന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

മറുപടി ബാറ്റിംഗില്‍ 21 പന്തില്‍ അഞ്ച് ഫോറും രണ്ട് സിക്‌സും സഹിതം പുറത്താകാതെ 42 റണ്‍സെടുത്ത യാസര്‍ അലിയാണ് ബംഗ്ലാദേശിനായി പൊരുതിയത്. ലിറ്റന്‍ ദാസ് 35ഉം അഫീഫ് ഹുസൈന്‍ 25ഉം റണ്‍സെടുത്തു. 10 റണ്‍സെടുത്ത മെഹ്ദി ഹസനും 14 റണ്‍സെടുത്ത സബ്ബിര്‍ റഹ്മാനുമാണ് രണ്ടക്കം കടന്ന മറ്റ് ബംഗ്ലാദേശ് ബാറ്റ്‌സ്മാന്‍മാര്‍.

പാകിസ്ഥാനായി മുഹമ്മദ് വസീം നാല് ഓവറില്‍ 24 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റെടുത്തു. മുഹമ്മദ് നവാസ് രണ്ടും ധഹാനിയും ഹാരിസ് റൗഫും ഷാദാബ് ഖാനും ഒരു വിക്കറ്റ് വീതവും എടുത്തു.

വിജയത്തോടെ ത്രൈ സീരിയതില്‍ പാകിസ്ഥാന് രണ്ട് പോയന്റ് സ്വന്തമാക്കി. ന്യൂസിലന്‍ഡാണ് സീരിയസിലെ മറ്റൊരു ടീം. നേരത്തെ സ്വന്തം നാട്ടില്‍ ഇംഗ്ലണ്ടിനെതിരെ നടന്ന ടി20 പരമ്പര 4-3ന് പാകിസ്ഥാന്‍ നഷ്ടപ്പെടുത്തിയിരുന്നു.

 

You Might Also Like